കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നെയ്യാർഡാമിന്‍റെ നാലു ഷട്ടറുകൾ 10 സെന്‍റിമീറ്റർ ഉയർത്തിയിട്ടുണ്ട്.

kerala weather updates  heavy rain in kerala  Orange alert in Thiruvananthapuram  സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  കാലാവസ്ഥാ പ്രവചനം
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

By

Published : Jan 12, 2021, 3:49 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ജില്ലകളിൽ മണിക്കൂറില്‍ 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഇതേ തുടർന്ന് തിരുവനന്തപുരം ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നെയ്യാർഡാമിന്‍റെ നാലു ഷട്ടറുകൾ 10 സെന്‍റിമീറ്റർ ഉയർത്തിയിട്ടുണ്ട്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. നാളെ തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .

ABOUT THE AUTHOR

...view details