കേരളം

kerala

ETV Bharat / state

Kerala Weather Update : സംസ്ഥാനത്ത് മഴ കനക്കും; 7 ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala Rains : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

weather  Rain update Kerala  Kerala Weather Update  Kerala Weather Update  സംസ്ഥാനത്ത് മഴ കനക്കും  Kerala Rains  Yellow alert districts  തിരുവനന്തപുരം  കൊല്ലം  യെല്ലോ അലര്‍ട്ട്
Kerala Weather Update

By ETV Bharat Kerala Team

Published : Oct 14, 2023, 7:39 AM IST

Updated : Oct 14, 2023, 1:00 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് (Kerala Weather Update). തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത് (Yellow alert districts). മലയോര മേഖലകളിൽ ഇന്നലെ (ഒക്‌ടോബര്‍ 13) രാത്രി തന്നെ കനത്ത മഴ പെയ്‌തിരുന്നു (Kerala Rains).

യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുണ്ടാകും. സംസ്ഥാനത്തെ തീരങ്ങളിലും തെക്കൻ തമിഴ്‌നാട് തീരത്തും രാത്രി 11:30 വരെ 1.8 മീറ്റർ ഉയരത്തിലുള്ള തിരമാലക്ക് സാധ്യത പ്രവചിക്കുന്നതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്.

കാറ്റിനോടൊപ്പം ഇടമിന്നലുണ്ടാകാനുള്ള സാധ്യതയും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. വരുന്ന അഞ്ചു ദിവസത്തേക്ക് കൂടി മഴ തുടരുമെന്നാണ് പ്രവചനം. വരുന്ന അഞ്ചുദിവസം കൂടി മഴ തുടരും എന്നാണ് മുന്നറിയിപ്പ്. മലയോര മേഖലകളിലുള്ളവർ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

ബീച്ചിലേക്കുള്ള യാത്രയ്ക്കും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങൾക്കും വിലക്കുണ്ട്. അതേസമയം കേരള, കർണാടക തീരത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടില്ല. അടുത്ത അഞ്ചു ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. തമിഴ്‌നാടിന് മുകളിൽ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നതിൻ്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്.

വരും ദിവസങ്ങളിലെ മഴ പ്രവചനം കണക്കിലെടുത്ത് വിവധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ (ഒക്‌ടോബര്‍ 15) കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. 16ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും 17ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

മഴ മുന്നറിയിപ്പിനെ ജാഗ്രതയോടെ സമീപിക്കുന്നതിനൊപ്പം ആരോഗ്യ പരിപാലനവും പ്രധാനമാണ്. മഴക്കാലമാണെന്ന് കരുതി പലരും വെള്ളം കുടിക്കുന്നതിന്‍റെ അളവില്‍ കുറവ് വരുത്താറുണ്ട്. മഴക്കാലത്ത് ആവശ്യത്തിന് വെള്ളം കുടിക്കണം. കാലാവസ്ഥ തണുത്തതാണെങ്കിലും ശരീരത്തിന് ജലാംശം ആവശ്യമാണ്. മഴയുള്ള കാലാവസ്ഥ ചിലപ്പോൾ അമിതമായ ഈർപ്പത്തിലേക്ക് നയിച്ചേക്കാം.

ഇത് വിയർപ്പിനും ദ്രാവക നഷ്‌ടത്തിനും കാരണമാകും. ശരിയായ ജലാംശം നിലനിർത്തുന്നതിനും ശരീരത്തിന്‍റെ ഒപ്റ്റിമൽ പ്രവർത്തനങ്ങൾ നിലനിർത്തുന്നതിനും ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. മഴക്കാലം പകര്‍ച്ച വ്യാധികള്‍ ഉള്‍പ്പടെയുള്ള പല രോഗങ്ങളെയും കൊണ്ടുവരും. അതിനാല്‍ ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനാവശ്യമായ ഭക്ഷണങ്ങളും പാനീയങ്ങളും ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

Last Updated : Oct 14, 2023, 1:00 PM IST

ABOUT THE AUTHOR

...view details