തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വയനാട് ഒഴികെയുള്ള ആറ് വടക്കൻ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത ; ഇടിമിന്നൽ ജാഗ്രതാനിർദേശം - ന്യൂനമർദ്ദവം
വയനാട് ഒഴികെയുള്ള ആറ് വടക്കൻ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. മലയോരമേഖലയിൽ ജാഗ്രതാനിർദേശം
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രത നിർദേശം
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദവും കോമോറിൻ തീരത്തെ ചക്രവാതച്ചുഴിയും, ശക്തമായ പടിഞ്ഞാറൻ കാറ്റുമാണ് മഴ തുടരുന്നതിന് കാരണം. ബംഗാൾ ഉൽക്കടലിലെ ന്യൂനമർദം നാളെയോടെ കൂടുതൽ ശക്തിപ്രാപിച്ചേക്കും. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടിമിന്നൽ ജാഗ്രതാനിർദേശങ്ങളും പാലിക്കണം, മലയോരമേഖലകളിൽ ജാഗ്രത തുടരണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.