കേരളം

kerala

ETV Bharat / state

ന്യൂനമര്‍ദം : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.

By

Published : Sep 8, 2022, 11:43 AM IST

Updated : Sep 8, 2022, 4:52 PM IST

rain  KERALA WEATHER UPDATE  WEATHER UPDATE  RAIN UPDATE  RAIN  ന്യൂനമര്‍ദ്ദം  സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത  ഓറഞ്ച് അലര്‍ട്ട്  കാസര്‍കോട്  തിരുവനന്തപുരം
ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം :മഴ ശക്തമാകാന്‍ സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിന് സാധ്യതയുളളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 12 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം രൂപപ്പെടുമെന്നാണ് നിലവിലെ വിലയിരുത്തല്‍. ഇതിന്‍റെ ഫലമായി അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഇത് കൂടാതെ കര്‍ണാടകയ്ക്ക് സമീപം ഒരു ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. ഇത് സംസ്ഥാനത്തെ മഴയെ സ്വാധീനിക്കും. ഇന്ന് വടക്കന്‍ കേരളത്തിലാണ് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുളളത്. ഇന്ന് കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.

തൃശൂര്‍, പാലക്കാട്, മലപ്പുറം,കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരപ്രദേശത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Last Updated : Sep 8, 2022, 4:52 PM IST

ABOUT THE AUTHOR

...view details