കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് ശനിയാഴ്‌ച വരെ ശക്തമായ മഴക്ക് സാധ്യത - മത്സ്യബന്ധനത്തിനു വിലക്ക്

ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കാസര്‍കോട്, ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്. ശക്‌തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കേരളതീരത്ത് ശനിയാഴ്‌ച വരെ മത്സ്യബന്ധനത്തിനു വിലക്ക്‌.

rain updates  kerala weather update  rain update at kerala  ശക്തമായ മഴക്ക് സാധ്യത  ഓറഞ്ച് അലര്‍ട്ട്  മത്സ്യബന്ധനത്തിനു വിലക്ക്  യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ശനിയാഴ്‌ച വരെ ശക്തമായ മഴക്ക് സാധ്യത

By

Published : Aug 24, 2022, 9:41 AM IST

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്കു സാധ്യത. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ചില ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ്.

ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരിവനന്തപുരവും കൊല്ലവും ഒഴികെയുളള എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. ശനിയാഴ്‌ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരും. 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാൻ സാധ്യതയുളളതിനാല്‍ ശനിയാഴ്‌ച വരെ കേരളതീരത്ത് മത്സ്യബന്ധനത്തിനു വിലക്കുണ്ട്.

ABOUT THE AUTHOR

...view details