കേരളം

kerala

ETV Bharat / state

ബംഗാൾ ഉൾകടലിലെ ന്യൂനമർദ്ദം; സംസ്ഥാനത്ത് മഴ ശക്തമാകും

ന്യൂനമര്‍ദ്ദം ഇന്ന് വടക്കുപടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ട്.

ന്യൂനമർദ്ദം  ബംഗാള്‍ ഉള്‍ക്കടല്‍  സംസ്ഥാനത്ത് മഴ ശക്തമാകും  kerala weather update  kerala weather
ബംഗാൾ ഉൾകടലിലെ ന്യൂനമർദ്ദം; സംസ്ഥാനത്ത് മഴ ശക്തമാകും

By

Published : Sep 12, 2021, 11:32 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. വടക്കു കിഴക്കന്‍ ബംഗാള്‍ ഉല്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്‍റെ പ്രഭാവത്തിലാണ് കാലവര്‍ഷം ശക്തമാകുന്നത്.

ന്യൂനമര്‍ദ്ദം ഇന്ന് വടക്കുപടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ട്. കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

also read: 'ഹരിത': ലീഗ് നിലപാടിൽ മനം മടുത്ത് രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് മിനാ ജലീൽ

ABOUT THE AUTHOR

...view details