സംസ്ഥാനത്ത് ബുധനാഴ്‌ച വരെ ശക്തമായ മഴക്ക് സാധ്യത; ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശം - പാലക്കാട് മഴ അറിയിപ്പ്
കോട്ടയം, ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്.
സംസ്ഥാനത്ത് ബുധനാഴ്‌ച വരെ ശക്തമായ മഴക്ക് സാധ്യത; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്‌ച (31.08.22) വരെ വ്യാപക മഴക്ക് സാധ്യത. ഇന്ന് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കോട്ടയം, ഇടുക്കി, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കുന്നുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.