കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കാസര്‍ഗോഡ് ജില്ലകളിലാണ് തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ യെല്ലോ അലർട്ട്

kerala weather forecast  weather forecast  yellow alert  യെല്ലോ അലര്‍ട്ട്  മഴ  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  അറബിക്കടല്‍  കേന്ദ്ര കാലാവസ്ഥ വകുപ്പ്
kerala weather forecast; yellow alert declared in seven districts

By

Published : Aug 9, 2021, 3:04 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇന്ന്(09/08/2021) ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വ(10/08/2021),ബുധന്‍(11/08/2021) ദിവസങ്ങളിലും ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.

Also Read: സാധാരണക്കാരൻ സ്‌ളോട്ടിന് പുറത്ത്, ലാഭം സ്വകാര്യൻമാർക്ക്... ഒരു വാക്‌സിൻ തട്ടിപ്പ് കഥ

64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

തെക്ക്-പടിഞ്ഞാറന്‍, മധ്യ-പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നീ സമുദ്രഭാഗങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 70 കിലോമീറ്റർ വരെയും വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാവിഭാഗം മുന്നറിയിപ്പ് നല്‍കി.

ശക്തമായ കാറ്റിന് സാധ്യതയുളളതിനാല്‍ ഈ ഭാഗങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും അധികൃതര്‍ അറിയിച്ചു.

ABOUT THE AUTHOR

...view details