തിരുവനന്തപുരം:അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. മെയ് 14 ഓടെ തെക്ക് കിഴക്കൻ അറബിക്കടലിൽ ഒരു ന്യൂനമർദ്ദം രൂപപ്പെട്ടേക്കുമെന്ന് കാലവസ്ഥ കേന്ദ്രം അറിയിച്ചു. ലക്ഷദ്വീപിനു സമീപം വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം ഈ മാസം 16 ഓടെ കൂടുതൽ ശക്തിയാർജ്ജിച്ച് ചുഴലിക്കാറ്റായി മാറിയേക്കും.
സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കടലാക്രമണത്തിനും സാധ്യത - rain alert in kerala
മെയ് 13 മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ കേരള തീരത്ത് മത്സ്യബന്ധനം പൂർണമായും നിരോധിച്ചു. മെയ് 14ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും 15 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ,ആലപ്പുഴ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read:കേരളത്തിൽ കൊവിഡ് നിയന്ത്രണാതീതമല്ല: കെ.കെ ശൈലജ
നിലവിൽ ന്യൂനമർദ്ദത്തിൻ്റെ സഞ്ചാരപഥത്തിൽ കേരളം ഇല്ല. എന്നാൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കടലാക്രമണത്തിനും തീരദേശത്ത് ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മെയ് 14ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും 15 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ,ആലപ്പുഴ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ മെയ് 13 മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ കേരള തീരത്ത് മത്സ്യബന്ധനം പൂർണമായും നിരോധിച്ചു. നിലവിൽ ആഴക്കടലിൽ മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്നവർ മെയ് 14ന് മുമ്പ് അടുത്തുള്ള സുരക്ഷിതമായ തീരത്ത് എത്തണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.