കേരളം

kerala

ETV Bharat / state

മന്ത്രി ബിന്ദുവിനും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിനും എതിരെ പരാതിയുമായി കെഎസ്‌യു - ഉന്നതവിദ്യാഭ്യാസ മന്ത്രി

Kerala varma college election: സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവിയറാണ് പരാതി നല്‍കിയത്. നവംബർ ഒന്നാം തീയതി കേരളവര്‍മ കോളജില്‍ നടന്ന യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഇരുവരും ശ്രമിച്ചുവെന്നാണ് പരാതി.

KSU  കെഎസ്‌യു  Kerala varma college  കേരളവർമ കോളേജ്  Kerala varma college election  കേരളവർമ കോളേജ് ഇലക്ഷൻ  കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവിയര്‍  കേരളം  Kerala news  SFI  എസ് എഫ് ഐ  ഉന്നതവിദ്യാഭ്യാസ മന്ത്രി  ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട്
Kerala-varma-college-election-issue-ksu

By ETV Bharat Kerala Team

Published : Nov 8, 2023, 11:28 AM IST

തിരുവനന്തപുരം: സംസ്ഥാന ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിനും എതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി കെഎസ്‌യു. സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവിയറാണ് പരാതി നല്‍കിയത്. (KSU filed complaint against Devaswom board president and higher education minister on Kerala varma college election) നവംബർ ഒന്നാം തീയതി കേരളവര്‍മ കോളജില്‍ നടന്ന യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഇരുവരും ശ്രമിച്ചുവെന്നാണ് പരാതി.

മന്ത്രി ബിന്ദുവിനും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിനും എതിരെ പരാതിയുമായി കെഎസ്‌യു

കൂടാതെ കേരളവർമ കോളജിലെ അധ്യാപകരായ എന്‍ എം നാരായണന്‍, പ്രമോദ് പി, ശ്യാം എസ് നായര്‍, പ്രകാശന്‍ വി പി എന്നിവര്‍ക്കെതിരെയും അന്വേഷണം വേണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ടാബുലേഷന്‍ ഷീറ്റ് കൃത്രിമമായി ഉണ്ടാക്കിയെന്നാണ് ഇവർക്കെതിരായ പരാതി.

തൃശ്ശൂർ കേരള വർമ കോളജില്‍ 32 വര്‍ഷമായി എസ്എഫ്‌ഐ ആണ് യൂണിയൻ ഭരിക്കുന്നത്. ഇത്തവണ നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ആദ്യം വോട്ടുകള്‍ എണ്ണിയപ്പോള്‍ കെഎസ്‌യു ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടൻ ജയിച്ചുവെന്നാണ് ആദ്യം പുറത്തുവന്ന ഫലം. ഒരു വോട്ടിനായിരുന്നു ശ്രീക്കുട്ടന്‍റെ ജയം. തുടര്‍ന്ന് എസ്എഫ്‌ഐ റീകൗണ്ടിംഗ് ആവശ്യപ്പെടുകയും റീ കൗണ്ടിങ്ങിനു ശേഷം എസ്എഫ്ഐ വിജയിക്കുകയും ചെയ്തു.

എന്നാല്‍ ഇതിനിടെ രാഷ്‌ട്രീയ ഇടപെടലുകള്‍ ഉണ്ടായെന്നും റീക്കൗണ്ടിങ്ങിനിടെ പലതവണ കറണ്ട് പോയെന്നും ഇടതുപക്ഷ അധ്യാപകരടക്കം ചേര്‍ന്ന് തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്നുമാണ് കെഎസ്‌യു ആരോപിച്ചത്. ഇതിനെ തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്‍റെ വസതിയിലേക്ക് കഴിഞ്ഞദിവസം കെഎസ്‌യു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. ഈ മാർച്ച് അക്രമാസക്തമാകുകയും പൊലീസ് ലാത്തിച്ചാർജില്‍ നിരവധി പ്രവർത്തകർക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.

ABOUT THE AUTHOR

...view details