തിരുവനന്തപുരം:ടിപിആറിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് കൊവിഡ് പരിശോധന വർധിപ്പിക്കാൻ ആരോഗ്യ വകുപ്പ് തീരുമാനം. 30 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള മേഖലകളിൽ അവസാന മൂന്ന് ദിവസത്തെ കൊവിഡ് കേസുകളുടെ പത്തിരട്ടി കൊവിഡ് പരിശോധന നടത്തും.
Also Read:സംസ്ഥാനത്തിന് ആശ്വാസം; ടിപിആർ കുറയുന്നു, 12,469 പേർക്ക് കൂടി കൊവിഡ്
ടിപിആർ 20നും 30നും ഇടയിലുള്ള മേഖലകളിൽ ആറിരട്ടിയും രണ്ട് മുതൽ 20 ശതമാനം വരെയുള്ള മേഖലകളിൽ അവസാന മൂന്ന് ദിവസത്തെ കൊവിഡ് കേസുകളുടെ മുന്നിരട്ടി പരിശോധനയും നടത്തും. മൂന്ന് വിഭാഗങ്ങളിലും ആന്‍റിജൻ, ആർടിപിസിആർ തുടങ്ങിയ പരിശോധകളാണ് നടത്തുക.
Also Read:കൊവിഡ് മൂന്നാം തരംഗം; കുട്ടികളെ ബാധിക്കില്ലെന്ന് പഠനം
രണ്ട് ശതമാനത്തിൽ താഴെ ടിപിആർ ഉള്ള മേഖലകളിൽ ഒരു പൂളിൽ അഞ്ച് സാമ്പിൾ എന്ന നിലയിൽ ആർടിപിസിആർ പൂൾഡ് പരിശോധന നടത്തും. ഈ മേഖലയിൽ അഞ്ചിരട്ടി പരിശോധനയാണ് ഇത്തരത്തിൽ നടത്തുക. തദ്ദേശ സ്ഥാപന പരിധികളിലെ സ്ഥിതി ജില്ല സർവയലൻസ് യൂണിറ്റ് വിശകലനം ചെയ്‌ത് പരിശോധനയ്ക്കുള്ള ടാർഗറ്റ് നിശ്ചയിക്കും.