കേരളം

kerala

ETV Bharat / state

കേരള സര്‍വകലാശാല യുവജനോത്സവം; വിദ്യാര്‍ഥി പങ്കാളിത്തം കുറഞ്ഞതായി വിലയിരുത്തല്‍ - കേരള യൂണിവേഴ്സിറ്റി യുവജനോത്സവം

മന്ത്രി കെ.ടി ജലീൽ ഉദ്ഘാടനത്തിന് പ്രധാന വേദിയായ ആർട്ടിക്കിൾ 14ൽ എത്തിയപ്പേൾ കസേരകള്‍ ഒഴിഞ്ഞു കിടന്നു. 15 മിനുട്ടോളം വിദ്യാർഥികൾക്കായി മന്ത്രി സ്റ്റേജിൽ കത്തിരുന്ന ശേഷമാണ് പരിപാടി തുടങ്ങിയത്

Kerala Universtiy uvajanolsavam_ Kerala Universtiy uvajanolsavam കേരള യൂണിവേഴ്സിറ്റി കേരള യൂണിവേഴ്സിറ്റി യുവജനോത്സവം വിദ്യാര്‍ഥി പങ്കാളിത്തം കുറഞ്ഞു
കേരള യൂണിവേഴ്സിറ്റി യുവജനോത്സവം; വിദ്യാര്‍ഥി പങ്കാളിത്തം കുറഞ്ഞതായി വിലയിരുത്തല്‍

By

Published : Mar 3, 2020, 2:16 AM IST

Updated : Mar 3, 2020, 4:38 AM IST

തിരുവനന്തപുരം:വിദ്യാര്‍ഥി പങ്കാളിത്തം കുറഞ്ഞ് കേരള സര്‍വകലാശാല യുവജനോത്സവം. ഉദ്ഘാടന വേദിയില്‍ സദസ് ഒഴിഞ്ഞുകിടന്നത് കല്ലുകടിയായി. മന്ത്രി കെ.ടി ജലീൽ ഉദ്ഘാടനത്തിന് പ്രധാന വേദിയായ ആർട്ടിക്കിൾ 14ൽ എത്തിയപ്പേൾ കസേരകള്‍ ഒഴിഞ്ഞു കിടന്നു. 15 മിനുട്ടോളം വിദ്യാർഥികൾക്കായി മന്ത്രി സ്റ്റേജിൽ കത്തിരുന്നു. എന്നിട്ടും അധികം പേർ എത്താത്തതിലെ പ്രതിഷേധം മന്ത്രി സംഘാടകരെ അറിയിച്ചതായാണ് റിപ്പേര്‍ട്ട്.

256 കോളജിൽ നിന്നായി 5000ത്തിലേറെ കുട്ടികൾ പങ്കെടുക്കുന്ന യുവജനോത്സവത്തിലാണ് ഈ അവസ്ഥ. കഴിഞ്ഞ യുവജനോത്സവം വിജയകരമായി നടത്തിയ കാര്യവട്ടം ക്യാമ്പസാണ് ഇത്തവണയും പരിഗണിച്ചിരുന്നു. എന്നാൽ സിൻഡിക്കേറ്റിലെ ചില അംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് അവസാന നിമിഷം ഗവ. കോളജിലേക്ക് മാറ്റുകയായിരുന്നു. ഗവ.കോളജിലാകട്ടെ നിർമാണ പ്രവർത്തികള്‍ നടക്കുന്നതിനാൽ പൊടി ശല്യം രൂക്ഷമാണ്. ഗവ കോളജിൽ സൗകര്യം കുറവായതിനാൽ അഞ്ച് കിലോമീറ്റർ അകലെയുള്ള ചെമ്പഴന്തി എസ്.എൻ കോളജിലാണ് നാല് വേദികൾ ഒരുക്കിയിരിക്കുന്നത്. ഇതും വിദ്യാർഥികൾക്ക് ഏറെ തലവേദയാകുന്നുണ്ട്.

Last Updated : Mar 3, 2020, 4:38 AM IST

ABOUT THE AUTHOR

...view details