തിരുവനന്തപുരം:കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ കടുത്ത നിലപാടില്‍ വഴങ്ങി വിസി വി പി മഹാദേവന്‍ പിള്ള. വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെനറ്റ് പ്രതിനിധിയെ നിര്‍ദേശിക്കുന്നതുമായി ബന്ധപ്പെട്ട യോഗം വിളിക്കാമെന്ന് വിസി ഗവര്‍ണറെ അറിയിച്ചു. ഈ മാസം 11ന് മുമ്പ് യോഗം വിളിക്കാമെന്നാണ് ഗവര്‍ണറെ അറിയിച്ചിരിക്കുന്നത്.
സെനറ്റ് പ്രതിനിധിയെ നിശ്ചയിക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശം അംഗീകരിക്കാതിരുന്നതിനെ തുടര്‍ന്നാണ് പ്രതിസന്ധി രൂക്ഷമായത്. ഇതാവശ്യപ്പെട്ട് ഗവര്‍ണര്‍ വിസിക്ക് പല തവണ കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇത് സെനറ്റും സിന്‍ഡിക്കേറ്റും അംഗീകരിക്കാത്തതിനെ തുടര്‍ന്ന് ഗവര്‍ണര്‍ യുജിസി പ്രതിനിധിയേയും ഗവര്‍ണറുടെ പ്രതിനിധിയേയും ഉള്‍പ്പെടുത്തി സെര്‍ച്ച് കമ്മറ്റി രൂപീകരിക്കുകയും ചെയ്‌തു.