കേരളം

kerala

ETV Bharat / state

Kerala University | സെനറ്റ് അംഗങ്ങളുടെ അനധികൃത യോഗം: വിശദീകരണം തേടിയിട്ടില്ലെന്ന് വിസി - കേരള സവകലാശാല വൈസ് ചാൻസലർ മോഹൻ കുന്നുമ്മൽ

കേരള സർവകലാശാല സെനറ്റിലേക്ക് സർക്കാർ നാമനിർദേശം ചെയ്‌ത ആറ് സെനറ്റ് അംഗങ്ങൾ അനധികൃത യോഗം ചേർന്ന സംഭവത്തിൽ വിശദീകരണം തേടിയിട്ടില്ല. പരാതി കിട്ടുന്ന പക്ഷം അതേക്കുറിച്ച് അന്വേഷിക്കുമെന്ന് വൈസ് ചാൻസലർ മോഹൻ കുന്നുമ്മൽ

Kerala university vc mohan kunnummal  Kerala university Senate meeting  Senate meeting Kerala university  Kerala university  vc mohan kunnummal  university Senate meeting  കേരള സർവകലാശാല വിസി  കേരള സർവകലാശാല സെനറ്റ് അംഗങ്ങളുടെ അനധികൃത യോഗം  കേരള സർവകലാശാല  കേരള സർവകലാശാല വിസി മോഹൻ കുന്നുമ്മൽ  ആറ് സെനറ്റ് അംഗങ്ങൾ കേരള സർവകലാശാല  കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ  കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പ്  save university campaign  save university campaign committiee  save university campaign kerala  സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ  സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി  കേരള സർവകലാശാല അനധികൃത യോഗം  കേരള സവകലാശാല വൈസ് ചാൻസലർ മോഹൻ കുന്നുമ്മൽ  കേരള സവകലാശാല വൈസ് ചാൻസലർ
കേരള സർവകലാശാല

By

Published : Jul 8, 2023, 1:55 PM IST

തിരുവനന്തപുരം :കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ അനധികൃത യോഗം ചേർന്നതിന്‍റെ മേൽ ആരോടും വിശദീകരണം തേടിയിട്ടില്ലെന്ന് കേരള സർവകലാശാല വിസി. കേരള സർവകലാശാല സെനറ്റിലേക്ക് സർക്കാർ നാമനിർദേശം ചെയ്‌ത ആറ് സെനറ്റ് അംഗങ്ങൾ സിൻഡിക്കേറ്റ് ഹാളിൽ യോഗം ചേർന്നുവെന്ന വാർത്ത അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും നിലവിൽ രജിസ്ട്രാറോട് യാതൊരു വിശദീകരണവും തേടിയിട്ടില്ലെന്നും
കേരള സർവകലാശാല വൈസ് ചാൻസലർ മോഹൻ കുന്നുമ്മൽ ഇടിവി ഭാരതിനോട് പറഞ്ഞു.

കേരള സർവകലാശാലയുടെ സെനറ്റിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകാത്തതുകൊണ്ട് സിൻഡിക്കേറ്റ് പുനസംഘടന നടന്നിട്ടില്ല. ഇതിനിടെ സിപിഎം യുവജന നേതാവ് ഷിജുഖാന്‍റെ നേതൃത്വത്തിൽ സെനറ്റ് അംഗങ്ങൾ യോഗം ചേർന്നുവെന്നും കേരള സർവകലാശാലയുടെ ഉത്തരക്കടലാസ് വിവാദത്തിൽ ഉന്നത ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയെന്നും ആയിരുന്നു സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ ആരോപണം.

സിൻഡിക്കേറ്റ് രൂപീകരിക്കും മുൻപ് അനുമതിയില്ലാതെ യോഗം ചേർന്നതിന് വിസി വിശദീകരണം തേടിയെന്നും കമ്മിറ്റി ആരോപിച്ചിരുന്നു. യോഗം ചേർന്ന വാർത്ത അറിഞ്ഞത് മാധ്യമങ്ങളിലൂടെ ആണെന്നും രജിസ്ട്രാറോട് യാതൊരു വിശദീകരണവും നിലവിൽ തേടിയിട്ടില്ലെന്നും പരാതി കിട്ടുന്ന പക്ഷം അതേക്കുറിച്ച് അന്വേഷിക്കുമെന്നും വൈസ് ചാൻസലർ മോഹൻ കുന്നുമ്മൽ പറഞ്ഞു. വൈസ് ചാൻസലർ വിളിച്ചാൽ മാത്രമേ സിൻഡിക്കേറ്റ് യോഗമായി സെനറ്റ് അംഗങ്ങളുടെ യോഗം പരിഗണിക്കുകയുള്ളുവെന്നും വിസി പറഞ്ഞു.

ഉത്തരക്കടലാസ് വിവാദം സംബന്ധിച്ച് എക്‌സാമിനേഷൻ കൺട്രോളറിനേയും ബന്ധപ്പെട്ടവരേയും വിളിച്ച് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും ഫൈനൽ റിപ്പോർട്ട്‌ ചൊവ്വാഴ്‌ചക്കുള്ളിൽ സമർപ്പിക്കാൻ പറയുകയും മൂല്യനിർണയത്തിന്‍റെ നടപടിക്രമങ്ങൾ പരിഷ്‌കരിക്കുന്നത് സംബന്ധിച്ച ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സെനറ്റിൽ നിന്നും സിൻഡിക്കേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന 14 അംഗങ്ങളോടൊപ്പം സർക്കാർ സെനറ്റിലേക്ക് നാമനിർദേശം ചെയ്യുന്നവരെ കൂട്ടിച്ചേർത്താണ് സിൻഡിക്കേറ്റ് പുനസംഘടിപ്പിക്കേണ്ടത്.

യൂണിവേഴ്‌സിറ്റി നിയമപ്രകാരം സർക്കാരിന് നാമനിർദേശം ചെയ്യാനാവുന്നത് ആറ് സെനറ്റ് അംഗങ്ങളെ മാത്രമാണ്. ആ വകുപ്പിനെ ദുർവ്യാഖ്യാനം ചെയ്‌താണ് ഇവർ ആറ് പേർ സ്വയം സിൻഡിക്കേറ്റ് അംഗങ്ങളായി പ്രഖ്യാപിച്ചത് എന്നുമാണ് കമ്മിറ്റി ആരോപിച്ചത്. യോഗം ചേരുന്നതിന് ഒത്താശ ചെയ്‌ത രജിസ്‌ട്രാർക്കെതിരെ നടപടി കൈക്കൊള്ളണമെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. എന്നാൽ തന്നോട് വിസി യാതൊരു വിശദീകരണവും തേടിയിട്ടില്ലെന്ന് അനധികൃത സിൻഡിക്കേറ്റ് മീറ്റിങ് നടന്നിട്ടില്ലെന്നും സർവകലാശാല രജിസ്ട്രാർ അനിൽകുമാർ പറഞ്ഞു.

സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ ആരോപണം:നൂറോളം വിദ്യാർഥികളുടെ ഉത്തരക്കടലാസ് പരീക്ഷ കേന്ദ്രങ്ങളിൽ നിന്നും മൂല്യനിർണയത്തിന് അയയ്ക്കാതെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാനിടയായ സാഹചര്യം പരിശോധിക്കാനാണ് ഇവർ യോഗം ചേർന്നത്. പരീക്ഷ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ച് വിശദീകരണം തേടി. സെനറ്റ് അംഗങ്ങളായ ഇവർക്ക് അതിനുള്ള അധികാരമില്ല.

വിസിയുടെ അനുമതി കൂടാതെ, സിൻഡിക്കേറ്റ് പുനസംഘടിപ്പിക്കാതെ ഇത്തരത്തിൽ അനധികൃതമായി യോഗം ചേരുന്നത് നിയമ വിരുദ്ധമാണ്. യൂണിവേഴ്‌സിറ്റി നിയമ പ്രകാരം ഇവർ ഇപ്പോൾ സെനറ്റ് അംഗങ്ങൾ മാത്രമാണ്. സിൻഡിക്കേറ്റ് പുനസംഘടിപ്പിക്കുമ്പോൾ മാത്രമേ പുതുതായി നാമനിർദേശം ചെയ്യപ്പെട്ടവർ സിൻഡിക്കേറ്റ് അംഗങ്ങൾ ആവുകയുള്ളു. യോഗ തീരുമാനങ്ങൾ റദ്ദാക്കണമെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി കേരള വിസിയോട് ആവശ്യപ്പെട്ടു.

തെരഞ്ഞെടുക്കപ്പെട്ടുവരുന്നവരെ മാറ്റിനിർത്തി, സർക്കാർ നാമനിർദേശം ചെയ്‌തവരെ മാത്രം വച്ച് യൂണിവേഴ്‌സിറ്റി ഭരണം നടത്തുക എന്ന രാഷ്ട്രീയ ലക്ഷ്യമാണ് ഇതിനുപിന്നിൽ. തെരഞ്ഞെടുപ്പുകൾ പൂർത്തീകരിക്കാത്തതിനാൽ സിൻഡിക്കേറ്റ് പുനസംഘടനയ്ക്ക് വിസി ഇതുവരെ അനുമതി നൽകിയിട്ടില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിൽ യാതൊരു പ്രവീണ്യവുമില്ലാത്ത ജെഎസ് ഷിജുഖാൻ, ജി മുരളീധരൻ പിള്ള, മുൻ മാവേലിക്കര എംഎൽഎ ആർ രാജേഷ് എന്നിവരെ നാമനിർദേശം ചെയ്‌തതിനെതിരെ നേരത്തെ തന്നെ ആക്ഷേപം ഉണ്ടായിരുന്നു.

ABOUT THE AUTHOR

...view details