കേരളം

kerala

ETV Bharat / state

ഗവര്‍ണറുടെ അന്ത്യശാസനം; കേരള സർവകലാശാലയുടെ സെനറ്റ് യോഗം ഇന്ന് - തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത

കേരള സർവകലാശാലയുടെ സെനറ്റ് യോഗം ഇന്ന് ചേരും. വിസി നിയമനത്തിനുള്ള സമിതിയിൽ സെനറ്റിന്‍റെ പ്രതിനിധിയെ നിശ്ചയിക്കുക മാത്രമാണ് യോഗത്തിന്‍റെ അജണ്ട

kerala university senate meeting  senate meeting of kerala university  kerala university  senate meeting today  governors ultimatum  senate meeting as per governers ultimatum  latest news in trivandrum  latest news about kerala university  governor of kerala  latest news to  governor arif muhammed khan  ഗവര്‍ണറുടെ അന്ത്യശാസനം  കേരള സർവകലാശാല  സർവകലാശാലയുടെ സെനറ്റ് യോഗം ഇന്ന്  സെനറ്റ് യോഗം ഇന്ന് ചേരും  വിസി നിയമനത്തിനുള്ള സമിതി  വിസി നിർണയ നടപടി  ഗവര്‍ണര്‍ ആരിഫ് മുഹമ്മ് ഖാന്‍  ഗവര്‍ണര്‍ വിവാദം  സര്‍വകലാശാല വിസി നിയമനം  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ഗവര്‍ണറുടെ അന്ത്യശാസനം; കേരള സർവകലാശാലയുടെ സെനറ്റ് യോഗം ഇന്ന്

By

Published : Oct 11, 2022, 8:53 AM IST

തിരുവനന്തപുരം:കേരള സർവകലാശാലയുടെ സെനറ്റ് യോഗം ഇന്ന്(ഒക്‌ടോബര്‍ 11) ചേരും. വി.സി. നിയമനത്തിനുള്ള സമിതിയിൽ സെനറ്റിന്‍റെ പ്രതിനിധിയെ നിശ്ചയിക്കുക മാത്രമാണ് യോഗത്തിന്‍റെ അജണ്ട. ഗവർണറുടെ അന്ത്യശാസനത്തെ തുടർന്നാണ് യോഗം ചേരുന്നത്. വിസി നിർണയ സമിതിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ ഇന്ന് വൈകുന്നേരത്തിന് മുമ്പ് നിർദേശിക്കണമെന്നായിരുന്നു രാജ്ഭവൻ വിസിക്ക് നൽകിയ നിർദേശം.

നേരത്തെ രണ്ട് തവണ ഇക്കാര്യം ആവശ്യപ്പെട്ടിട്ടും വിസി സെനറ്റ് യോഗം ചേരുകയോ അംഗത്തെ നിർദേശിക്കുകയോ ചെയ്‌തിരുന്നില്ല. നിർദേശം അംഗീകരിച്ചില്ലെങ്കിൽ വിസിക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും സെനറ്റ് പിരിച്ചുവിടാൻ വരെ മടിക്കില്ലെന്നുമായിരുന്നു ഗവർണറുടെ അന്ത്യശാസനം . സെനറ്റ് ചേരുന്നുണ്ടെങ്കിലും പ്രതിനിധിയെ നിർദേശിക്കുമോ എന്നതിൽ ഇപ്പോഴും വ്യക്തതയില്ല.

നിലവിൽ ഗവർണർ രൂപീകരിച്ച സമിതിയിയിൽ ഗവർണറുടേയും യുജിസിയുടെയും പ്രതിനിധികളാണുള്ളത്. ഗവർണറുടെ നടപടി ഏകപക്ഷീയമാണെന്ന് കാണിച്ച് സെനറ്റ് അടുത്തിടെ പ്രമേയം പാസാക്കിയിരുന്നു. സെനറ്റ് പേര് നിർദേശിച്ചില്ലങ്കിൽ രണ്ടംഗ സമിതി വിസി നിർണയ നടപടിയുമായി മുന്നോട്ട് പോകാനാണ് ഗവർണറുടെ തീരുമാനം.

ABOUT THE AUTHOR

...view details