കേരളം

kerala

ETV Bharat / state

കേരള സര്‍വകലാശാല പരീക്ഷ ക്രമക്കേട്; ഡയറക്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

അവധി ദിവസം കമ്പ്യൂട്ടർ സെന്‍റര്‍ പ്രവർത്തിച്ചതിനാണ് ഡയറക്ടർക്ക് രജിസ്ട്രാർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. പരീക്ഷാ കൺട്രോളറുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ സര്‍വകലാശാല ഉദ്യോഗസ്ഥര്‍ അവഗണിച്ചെന്നും ആരോപണം

കേരള സര്‍വ്വകലാശാല പരീക്ഷ ക്രമക്കേട്; ഡയറക്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

By

Published : Nov 19, 2019, 10:49 PM IST

തിരുവനന്തപുരം: പരീക്ഷാ കൺട്രോളറുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ചത് കേരള സർവകലാശാലയിലെ മാർക്ക് തിരിമറികൾക്ക് കാരണമായെന്ന് വിലയിരുത്തൽ. ടാബുലേഷൻ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ അടങ്ങിയ സർക്കുലർ പലതവണ പരീക്ഷാ കൺട്രോളർ നൽകിയെങ്കിലും ഉദ്യോഗസ്ഥർ അവഗണിച്ചു .ക്രമക്കേടുകൾക്ക് വഴിയൊരുങ്ങുമെന്ന ബോധ്യം ഉണ്ടായിട്ടും സർവകലാശാല ഫലപ്രദമായി ഇടപെട്ടില്ല എന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്തുവന്നത്. അതേ സമയം അവധി ദിവസം കമ്പ്യൂട്ടർ സെന്‍റര്‍ പ്രവർത്തിച്ചതിൽ ഡയറക്ടർക്ക് രജിസ്ട്രാർ കാരണം കാണിക്കൽ നോട്ടീസ് നൽകി. 2018 ജൂലൈ പത്തൊമ്പതിന് പരീക്ഷാ കൺട്രോളർ അയച്ച സർക്കുലറിൽ ടാബുലേഷൻ സോഫ്റ്റ്‌വെയറിൽ മാർക്ക് രേഖപ്പെടുത്തുമ്പോൾ നിബന്ധനകൾ കൃത്യമായി പാലിക്കുന്നില്ലെന്നും രഹസ്യ സ്വഭാവത്തിൽ ജാഗ്രത വേണമെന്നും കൃത്യമായി വ്യക്തമാക്കുന്നു.

For All Latest Updates

ABOUT THE AUTHOR

...view details