തിരുവനന്തപുരം:കേരള സര്‍വകലാശാല മോഡറേഷന്‍ ക്രമക്കേടില്‍ മാര്‍ക്ക് റദ്ദാക്കല്‍ നടപടികളാരംഭിച്ചു. അനധികൃതമായി നല്‍കിയ മാര്‍ക്ക് റദ്ദാക്കുന്നതിന് പ്രൊ.വൈസ് ചാന്‍സലര്‍ അധ്യക്ഷനായ സമിതി വിദ്യാര്‍ഥികളെ ഹിയറിങ്ങിനായി വിളിച്ചു.അതേസമയം മാര്‍ക്ക് റദ്ദാക്കുന്നതിന് വിദ്യാര്‍ഥികളുടെ അനുമതി തേടിയ സര്‍വകലാശാലയുടെ നടപടി ചട്ടവിരുദ്ധമാണെന്നാണ് ആക്ഷേപം.
കേരള സര്‍വകലാശാല മോഡറേഷന്‍ ക്രമക്കേട് ;മാര്‍ക്ക് റദ്ദാക്കല്‍ നടപടികളാരംഭിച്ചു - തിരുവനന്തപുരം
അനധികൃതമായി നല്‍കിയ മാര്‍ക്ക് റദ്ദാക്കുന്നതിന് പ്രൊ.വൈസ് ചാന്‍സലര്‍ അധ്യക്ഷനായ സമിതി വിദ്യാര്‍ഥികളെ ഹിയറിങ്ങിനായി വിളിച്ചു
വിവിധ വര്‍ഷങ്ങളിലായി നടന്ന 16 പരീക്ഷകളില്‍ മാര്‍ക്ക് കൂട്ടി നല്‍കിയതിലൂടെ വിജയിച്ച 717 വിദ്യാര്‍ഥികളെയാണ് ഹിയറിങ്ങിനായി വിളിപ്പിച്ചത്. ഇതില്‍ 319 പേരാണ് മാര്‍ക്ക് ലിസ്റ്റ് ഡൗണ്‍ലോഡ് ചെയ്‌തത്. ഇവരുടെ മാര്‍ക്ക് ലിസ്റ്റുകള്‍ റദ്ദാക്കുകയും മറ്റുള്ളവ പിന്‍വലിക്കുകയും ചെയ്യാനാണ് സര്‍വകലാശാലയുടെ തീരുമാനം. തിരിമറി കണ്ടെത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും സര്‍വകലാശാല നടപടികള്‍ ആരംഭിച്ചിരുന്നില്ല. ഒടുവില്‍ ക്രൈബ്രാഞ്ച് അന്വേഷണം ആരംഭിച്ച ശേഷമാണ് വിദ്യാര്‍ഥികളെ ഹിയറിങ്ങിനായി വിളിപ്പിച്ച് പ്രൊ.വി.സിയുടെ ഓഫീസ് കത്തയച്ചത്.
അതേസമയം വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ പിന്‍വലിക്കുമ്പോള്‍ മാത്രമാണ് വിദ്യാര്‍ഥികളുടെ വിശദീകരണം തേടേണ്ടതെന്നും തെറ്റായി നല്‍കിയ മാര്‍ക്ക് പിന്‍വലിക്കുമ്പോള്‍ ഇതിന്‍റെ ആവശ്യമില്ല എന്നുള്ള യൂണിവേഴ്‌സിറ്റി ചട്ടങ്ങളുടെ ലംഘനമാണ് ഇപ്പോള്‍ നടന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്.