കേരള സർവകലശാല പരീക്ഷകൾ മെയ് 21 മുതൽ - കേരള സർവകലശാല പരീക്ഷ
ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തിൽ വിദ്യാർഥികൾക്ക് പരീക്ഷ കേന്ദ്രങ്ങൾ സൗകര്യാർഥം തിരഞ്ഞെടുക്കാം

തിരുവനന്തപുരം: കേരള സർവകലാശാല അവസാന സെമസ്റ്റർ ബിരുദ പരീക്ഷകൾ മെയ് 21 ന് ആരംഭിക്കും. വിദൂര വിദ്യാഭ്യാസ കോഴ്‌സുകളുടെ അഞ്ച്, ആറ് സെമസ്റ്റർ പരീക്ഷകൾ മെയ് 28 ന് തുടങ്ങുമെന്ന് സർവകലശാല അറിയിച്ചു. പഞ്ചവത്സര എൽ.എൽ.ബി പത്താം സെമസ്റ്റർ പരീക്ഷ ജൂൺ എട്ടിനും അഞ്ചാം സെമസ്റ്റർ പരീക്ഷ ജൂൺ 16നും ആരംഭിക്കും. ത്രിവത്സര എൽ.എൽ.ബി പരീക്ഷകൾ ജൂൺ ഒമ്പതിന് തുടങ്ങും. നിലവിലെ പരീക്ഷ കേന്ദ്രങ്ങൾക്ക് പുറമെ സബ് സെന്‍ററുകളിലും പരീക്ഷ എഴുതാൻ സൗകര്യമുണ്ടാകും. ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തിൽ വിദ്യാർഥികൾക്ക് പരീക്ഷ കേന്ദ്രങ്ങൾ സൗകര്യാർഥം തിരഞ്ഞെടുക്കാമെന്ന് സർവകലശാല അറിയിച്ചു.