കേരളത്തിനും പ്രിയപ്പെട്ടവൻ; സംസ്ഥാനത്ത് രണ്ട് ദിവസം ദുഃഖാചരണം - മറഡോണ വിയോഗം മന്ത്രി ഇപി ജയരാജൻ
കേരളത്തിലെ ലക്ഷക്കണക്കിന് ആരാധകർ ദുഃഖിതരാണെന്ന് മന്ത്രി ഇ.പി ജയരാജൻ
മറഡോണ
തിരുവനന്തപുരം: ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ വേർപാടിൽ കേരളത്തില്‍ രണ്ട് ദിവസത്തെ ദുഃഖാചരണം. കായിക മേഖലയില്‍ ഇന്നും നാളെയും ദുഃഖാചരണം നടത്തുമെന്ന് മന്ത്രി ഇ.പി ജയരാജൻ അറിയിച്ചു. മറഡോണയുടെ മരണം കേരളത്തിലെ ലക്ഷക്കണക്കിന് ആരാധകരെ ദുഃഖത്തിലാഴ്‌ത്തിയിരിക്കുകയാണെന്നും ഈ സാഹചര്യത്തിലാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.
Last Updated : Nov 26, 2020, 2:23 PM IST