കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് ന്യുമോണിയ വാക്‌സിന്‍ വിതരണം നാളെ മുതല്‍ - ന്യുമോണിയ വാക്‌സിന്‍ കേരളം

1.5 മാസം, 3.5 മാസം, 9 മാസം എന്നീ പ്രായത്തിലായി മൂന്ന് ഡോസ് വാക്‌സിനാണ് കുഞ്ഞുങ്ങള്‍ക്ക് നല്‍കുക

pneumonia vaccine  Kerala to vaccinate infants against pneumonia  സംസ്ഥാനത്ത് ന്യുമോണിയ വാക്‌സിന്‍ നാളെ മുതല്‍  ന്യുമോണിയ വാക്‌സിന്‍  ന്യുമോണിയ വാക്‌സിന്‍ കേരളം  pneumonia vaccine kerala
സംസ്ഥാനത്ത് ന്യുമോണിയ വാക്‌സിന്‍ നാളെ മുതല്‍

By

Published : Sep 30, 2021, 2:44 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതല്‍ കുഞ്ഞുങ്ങള്‍ക്ക് ന്യുമോണിയ വാക്‌സിൻ നല്‍കും. കൊവിഡ് ബാധിച്ചവരില്‍ ന്യുമോണിയ ശക്തമാകുന്നത് കണക്കിലെടുത്താണ് പ്രതിരോധത്തിന്റെ ഭാഗമായി ന്യുമോണിയ വാക്‌സിന്‍ വിതരണം ചെയ്യുന്നത്.

1.5 മാസം, 3.5 മാസം, 9 മാസം എന്നീ പ്രായത്തിലായി മൂന്ന് ഡോസ് വാക്സിനാണ് കുഞ്ഞുങ്ങള്‍ക്ക് നല്‍കുക. പിസിവി എന്നറിയപ്പെടുന്ന ന്യുമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന്‍ ആണ് നല്‍കുന്നത്. ന്യുമോകോക്കസ് ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യുമോണിയ, മെനിഞ്ചൈറ്റിസ് എന്നിവയില്‍ നിന്നും കുഞ്ഞുങ്ങള്‍ക്ക് ഈ വാക്സിന്‍ സംരക്ഷണം നല്‍കും.

വാക്സിനേഷന് മുന്നോടിയായി മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിദഗ്‌ധ പരിശീലനം നല്‍കിക്കഴിഞ്ഞു. സ്ട്രെപ്റ്റോ കോക്കസ് ന്യുമോണിയ അഥവാ ന്യുമോ കോക്കസ് എന്ന രോഗാണു പരത്തുന്ന ഒരുകൂട്ടം രോഗങ്ങളെയാണ് ന്യുമോകോക്കല്‍ രോഗം എന്ന് വിളിക്കുന്നത്.

ഈ രോഗാണു ശരീരത്തില്‍ പല അസുഖങ്ങള്‍ക്ക് കാരണമാകും. അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണത്തിനുള്ള ഒരു പ്രധാന കാരണം ഈ രോഗാണു ബാധയാണ്. ചുമ, കഫക്കെട്ട്, ശ്വാസം എടുക്കാന്‍ പ്രയാസം, പനി ശ്വാസംമുട്ടല്‍, നെഞ്ചുവേദന എന്നിവയാണ് ഇതിന്‍റെ ലക്ഷണങ്ങള്‍.

ALSO READ അവിശ്വസനീയം ഈ രക്ഷപ്പെടല്‍, പുലിയെ വാക്കിങ് സ്റ്റിക്ക് കൊണ്ട് തുരത്തി സ്ത്രീ

കുട്ടികള്‍ക്ക് അസുഖം കൂടുതലാണെങ്കില്‍ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ബുദ്ധിമുട്ട് വന്നേക്കാം. ഒപ്പം ഹൃദയാഘാതമുണ്ടാകാനോ അബോധാവസ്ഥയിലേക്ക് പോകാനോ സാധ്യതയുണ്ട്. ന്യുമോകോക്കല്‍ ന്യുമോണിയയെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ മാര്‍ഗമാണ് ഈ വാക്‌സിന്‍ എന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്‌ധരുടെ അഭിപ്രായം.

ഏതൊരു വാക്സിന്‍ എടുത്തതിനുശേഷവും ഉണ്ടാകുന്നതുപോലെ കുഞ്ഞിന് ചെറിയ പനി, കുത്തിവയ്പ്പ് എടുത്ത ഭാഗത്ത് ചുവപ്പ് നിറം എന്നിവ ഉണ്ടായേക്കാം. പിസിവി നല്‍കുന്നതിനൊപ്പം കുഞ്ഞിന് ആ പ്രായത്തില്‍ നല്‍കേണ്ട മറ്റ് വാക്സിനുകളും നല്‍കാവുന്നതാണ്. യൂണിവേഴ്സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പിസിവി വാക്സിനേഷന്‍ സൗജന്യമായാണ് വിതരണം ചെയ്യുക.

ABOUT THE AUTHOR

...view details