തിരുവനന്തപുരം: കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ സാങ്കേതിക സര്‍വകലാശാല ക്ലാസുകള്‍ നിർത്തിവെച്ചു. എല്ലാ അക്കാദമിക പ്രവര്‍ത്തനങ്ങളും ഒരാഴ്‌ചത്തേക്ക് നിര്‍ത്തിവയ്ക്കാനാണ് സാങ്കേതിക സര്‍വകലാശാല അധികൃതർ തീരുമാനിച്ചത്. സിന്‍ഡിക്കേറ്റിന്‍റെ അക്കാദമിക്, റിസര്‍ച്ച് പരീക്ഷ ഉപസമിതികളുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് വൈസ് ചാന്‍സലര്‍ ഡോ. എം.എസ്. രാജശ്രീ അക്കാദമിക് പ്രവര്‍ത്തനങ്ങളും താൽക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ അനുമതി നല്‍കിയത്.
കൊവിഡ് വ്യാപനം; ക്ലാസുകള്‍ നിർത്തിവെച്ച് സാങ്കേതിക സര്‍വകലാശാല - ക്ലാസുകള്‍ നിർത്തിവെച്ച് സാങ്കേതിക സര്‍വകലാശാല
ഒരാഴ്‌ചത്തേക്ക് നിർത്തിവെയ്ക്കുന്ന എല്ലാ അക്കാദമിക് പ്രവർത്തനങ്ങളും മെയ് 20ന് പുനരാരംഭിക്കും
കേരള സാങ്കേതിക സര്‍വകലാശാല
മെയ് 19 വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉള്‍പ്പടെയുള്ള എല്ലാ അക്കാദമിക് പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കും. വിവിധ വിദ്യാര്‍ഥി സംഘടനകളും ഈ ആവശ്യം ഉന്നയിച്ച് നിവേദനം നല്‍കിയിരുന്നു. മെയ് 20 മുതല്‍ അക്കാദമിക പ്രവര്‍ത്തനങ്ങളെല്ലാം പുനരാരംഭിക്കുമെന്നും സര്‍വകലാശാല അറിയിച്ചിട്ടുണ്ട്.
Also Read:ഓര്‍ഡർ ചെയ്ത വാക്‌സിൻ 18 മുതല്‍ 45 വയസുവരെയുള്ളവർക്ക് മാത്രം