തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്‌ച പ്രഖ്യാപിച്ച സമ്പൂർണ ലോക്ക് ഡൗൺ പൂർണം. വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. അവശ്യസർവീസുകൾ മാത്രമാണ് നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കിയത്. അനാവശ്യമായി യാത്ര ചെയ്‌തവർക്കെതിരെ പൊലീസ് കേസെടുത്തു. അതേസമയം നടന്നുപോകുന്നതിനും സൈക്കിൾ യാത്രയ്ക്കും അനുമതി നൽകി.
സമ്പൂർണ ലോക്ക് ഡൗൺ പൂർണം - മ്യൂസിയം-വെള്ളയമ്പലം റോഡ്
അനാവശ്യമായി യാത്ര ചെയ്‌തവർക്കെതിരെ പൊലീസ് കേസെടുത്തു.
ഞായറാഴ്‌ചയിലെ സമ്പൂർണ ലോക്ക് ഡൗൺ പൂർണം
തിരുവനന്തപുരം നഗരസഭയിലെ മ്യൂസിയം- വെള്ളയമ്പലം, കവടിയാർ- വെള്ളയമ്പലം, കവടിയാർ- കുറവൻകോണം- പട്ടം റോഡുകൾ പൊലീസ് അടച്ചു. അവശ്യ സർവീസുകൾ മാത്രമാണ് ഈ റോഡുകൾ വഴി അനുവദിച്ചത്. കൊച്ചി, കോഴിക്കോട് നഗരസഭകളിലും പ്രധാന റോഡുകൾ പൊലീസ് അടച്ചു. തിരുവനന്തപുരം ചാല മാർക്കറ്റ് നിശ്ചലമായി. അവശ്യസാധനങ്ങൾ വിൽക്കുന്നതുൾപ്പടെയുള്ള കടകൾ തുറന്നില്ല. നഗരത്തിലെ പ്രധാന റോഡുകളിലും ഇടറോഡുകളിലും പൊലീസ് പരിശോധനയും കർശനമാക്കിയിരുന്നു.