കേരളം

kerala

ETV Bharat / state

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് അപേക്ഷകള്‍ ക്ഷണിച്ചു; കൂടുതല്‍ വിവരങ്ങളറിയാം - ഇന്നത്തെ പ്രധാന വാര്‍ത്ത

1000 സ്കോളര്‍ഷിപ്പുകളാണ് ഈ അധ്യയന വര്‍ഷം (2022-23) അനുവദിക്കുന്നത്

kerala state higher education scholarship  scholarship applications  education scholarship  scholarship applications are invited  college  aided arts and science  latest news in trivandrum  latest news today  ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്  സ്കോളര്‍ഷിപ്പ് അപേക്ഷകള്‍ ക്ഷണിച്ചു  അദ്ധ്യായന വര്‍ഷം  കേരളത്തിലെ സര്‍വകലാശാല  സ്കോളര്‍ഷിപ്പ് തുക ബിരുദ പഠനത്തിന്  ബിരുദാനന്തര ബിരുദതല തുടര്‍ പഠനത്തിന്  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് അപേക്ഷകള്‍ ക്ഷണിച്ചു; കൂടുതല്‍ വിവരങ്ങളറിയാം

By

Published : Mar 11, 2023, 7:33 PM IST

തിരുവനന്തപുരം: കേരളത്തിലെ സര്‍വകലാശാലകളോട് അഫിലിയേറ്റ് ചെയ്‌തിട്ടുള്ള സര്‍ക്കാര്‍/എയ്‌ഡഡ് ആര്‍ട്‌സ് & സയന്‍സ് കോളജുകളിലും, ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളജുകളിലും ബിരുദ കോഴ്‌സുകളിൽ 2022-23 അധ്യയനവര്‍ഷത്തിൽ ഒന്നാം വര്‍ഷ എയ്‌ഡഡ് പ്രോഗ്രാമുകളിലേക്ക് പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളിൽ നിന്നും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് അപേക്ഷകള്‍ ക്ഷണിച്ചു. ഈ അധ്യയന വര്‍ഷം (2022-23) 1000 സ്കോളര്‍ഷിപ്പുകളാണ് അനുവദിക്കുന്നത്. അപേക്ഷകള്‍ 20-03-2023 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം.

ആര്‍ക്കെല്ലാം അപേക്ഷിക്കാം?: സയന്‍സ്, സോഷ്യല്‍ സയന്‍സ്, ബിസിനസ് സ്‌റ്റഡീസ്, ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ കേരളത്തിലെ ഗവണ്‍മെന്‍റ്/എയ്‌ഡഡ് ആര്‍ട്‌സ് & സയന്‍സ് കോളജുകളിലും, ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളജുകളിലും എയ്‌ഡഡ് കോഴ്‌സുകളില്‍ പഠിക്കുന്ന ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. അപേക്ഷകര്‍ ഇന്ത്യന്‍ പൗരന്മാരായിരിക്കണം. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കും/സെല്‍ഫ് ഫിനാന്‍സിങ് കോഴ്‌സുകള്‍ക്കും പഠിക്കുന്ന വിദ്യാര്‍ഥികള്‍ അപേക്ഷിക്കേണ്ടതില്ല.

സ്കോളര്‍ഷിപ്പ് തുക ബിരുദ പഠനത്തിന്:ഒന്നാം വര്‍ഷം : 12,000/- രൂപ,
രണ്ടാം വര്‍ഷം : 18,000/- രൂപ, മൂന്നാം വര്‍ഷം : 24,000/- രൂപ

ബിരുദാനന്തര ബിരുദതല തുടര്‍ പഠനത്തിന്: ഒന്നാം വര്‍ഷം : 40,000/- രൂപ, രണ്ടാം വര്‍ഷം : 60,000/- രൂപ

40 ശതമാനമോ അതിനു മുകളിലോ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സ്കോളര്‍ഷിപ്പ് തുകയുടെ 25% അധികമായും നല്‍കുo. അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും https://www.scholarship.kshec.kerala.gov.in/ സന്ദര്‍ശിക്കുക.

പരീക്ഷ ചൂടില്‍ കേരളം:സംസ്ഥാനത്ത് ഒന്‍പതാം തീയതിയാണ് എസ്‌എസ്‌എല്‍സി പരീക്ഷ ആരംഭിച്ചത്. 2,960 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. 4,19,362 റഗുലര്‍ വിദ്യാര്‍ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ഥികളുമാണ് ഇത്തവണ പരീക്ഷയെഴുതുന്നത്.

പരീക്ഷയെഴുതുന്നതില്‍ 2,13,801 പേര്‍ ആണ്‍കുട്ടികളും 2,05,561 പേര്‍ പെണ്‍കുട്ടികളുമാണ്. പരീക്ഷ അവസാനിക്കുന്നത് മാര്‍ച്ച് 29നാണ്. ഏപ്രില്‍ മൂന്ന് മുതല്‍ 26 വരെ മൂല്യനിര്‍ണയം നടക്കും.

സംസ്ഥാനത്തെ 70 കേന്ദ്രങ്ങളിലായാണ് മൂല്യനിര്‍ണയം നടക്കുന്നത്. മേയ്‌ രണ്ടാം വാരത്തോടെ പരീക്ഷ ഫലം പ്രഖ്യാപിക്കും. പരീക്ഷയെഴുതുന്ന ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കും ടൈപ്പ് വണ്‍ പ്രമേഹ രോഗികള്‍ക്കും അരമണിക്കൂര്‍ അധിക സമയമാണ് അനുവദിച്ചിരിക്കുന്നത്.

ഹയര്‍ സെക്കന്‍ഡറി പരീക്ഷ: അതേസമയം, ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് പത്തിനായിരുന്നു ആരംഭിച്ചത്. 2,023 സെന്‍ററുകളിലാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ നടക്കുക. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നടക്കുന്നത് 389 സെന്‍ററുകളിലാണ്.

മാര്‍ച്ച് 10 മുതല്‍ 30 വരെയാണ് പരീക്ഷകള്‍ നടക്കുക. രാവിലെ 9.30 മുതല്‍ ഉച്ചസമയം വരെയാണ് പരീക്ഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. ആകെ 867,428 വിദ്യാര്‍ഥികളാണ് ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി പരീക്ഷ അഴുതുന്നത്.

പരീക്ഷ ടൈംടേബിളില്‍ മാറ്റം:സ്‌കൂളിലെ വാര്‍ഷിക പരീക്ഷ നടക്കുന്നതിനെ തുടര്‍ന്ന് ഒന്ന് മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളുടെ പരീക്ഷ ടൈംടേബിളില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. മുന്‍കൂട്ടി നിശ്ചയിച്ചതു പോലെ തന്നെ പരീക്ഷകള്‍ മാര്‍ച്ച് 13ന് നടക്കും. എന്നാല്‍, വിവിധ വിഷയങ്ങളുടെ പരീക്ഷാദിവസത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.

also read: വിദ്യാർഥികളുടെ കുറവ്; പിഎസ്‌സി വഴി നിയമിതരായ 110 ജൂനിയർ ഇംഗ്ലീഷ് അധ്യാപകരെ പുറത്താക്കും

ABOUT THE AUTHOR

...view details