തിരുവനന്തപുരം:കൊവിഡ് തകർത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാൻ കാർഷിക മേഖലയ്ക്ക് ആശ്വാസ പ്രഖ്യാപനങ്ങൾ. റബറിന്‍റെ തറവില 170 ആക്കി ഉയർത്തി. നാളികേര സംഭരണ വില 27 രൂപയിൽ നിന്ന് 32 ആയി ഉയർത്തി. നെല്ലിന്‍റെ സംഭരണ വില 28 ആക്കി വർധിപ്പിച്ചു. ബജറ്റ് പ്രഖ്യാപനത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന കർഷക സമരത്തെ ഐതിഹാസികമെന്ന് ധനമന്ത്രി തോമസ് ഐസക് വിശേഷിപ്പിച്ചു.
റബറിന്‍റെ തറവില ഉയർത്തി: നാളികേരത്തിനും നെല്ലിനും ആശ്വാസം - കാർഷികം
റബറിന്‍റെ തറവില 170 ആയും നെല്ലിന്‍റെ സംഭരണ വില 28 ആയും ഉയർത്തി.
കാർഷിക മേഖലയിലെ താങ്ങുവില വർധിപ്പിച്ചു
കയർ മേഖലയിൽ കുടിശിക തീർക്കാൻ 60 കോടിയും കശുവണ്ടി കൃഷി വികസനത്തിന് അഞ്ചര കോടിയും അനുവദിച്ചു. കാർഷിക മേഖലയിൽ രണ്ട് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്നും പ്രഖ്യാപനം. കശുവണ്ടി തൊഴിലാളികളുടെ ഗ്രാറ്റുവിറ്റിക്കായി 60 കോടി. കയർ മേഖലയിലെ കുടിശിക തീർക്കാൻ 60 കോടി. നെൽകൃഷി വികസനത്തിന് 116 കോടിയും നാളികേര കൃഷിക്ക് 75 കോടിയും അനുവദിക്കും. വയനാട് കാപ്പിക്ക് അഞ്ച് കോടി നൽകുമെന്നും ബജറ്റ് പ്രഖ്യാപനം.
Last Updated : Jan 15, 2021, 12:19 PM IST