കേരളം

kerala

ETV Bharat / state

കേരള സ്‌പേസ് പാര്‍ക്കിനെ കെ-സ്‌പേസ് എന്ന പേരില്‍ സൊസൈറ്റിയാക്കും; തീരുമാനം മന്ത്രിസഭ യോഗത്തില്‍ - സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്‌ട്

1955ലെ തിരുവിതാംകൂര്‍-കൊച്ചിന്‍ ലിറ്റററി, സയന്‍റിഫിക്, ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്‌ട് പ്രകാരമാണ് സൊസൈറ്റി രജിസ്റ്റര്‍ ചെയ്യുക. കരാര്‍ അടിസ്ഥാനത്തില്‍ 10 തസ്‌തികകളും സൃഷ്‌ടിക്കും. കേരള സ്‌പേസ് പാര്‍ക്ക് സൊസൈറ്റിക്ക് രണ്ടു കോടി രൂപ സീഡ് കാപ്പിറ്റലായി അനുവദിക്കാനും ഇന്നത്തെ മന്ത്രിസഭ യോഗം തീരുമാനിച്ചു

Kerala Space Park into K Space society  Kerala Space Park will turn into a K Space  Kerala Space Park  K Space  K Space society  മന്ത്രിസഭ  കേരള സ്‌പേസ് പാര്‍ക്ക്  കെ സ്‌പേസ്  സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്‌ട്  മന്ത്രിസഭ യോഗം
കേരള സ്‌പേസ് പാര്‍ക്കിനെ കെ-സ്‌പേസ് എന്ന പേരില്‍ സൊസൈറ്റിയാക്കും

By

Published : Dec 29, 2022, 1:00 PM IST

തിരുവനന്തപുരം: കേരള സ്‌പേസ് പാര്‍ക്കിനെ കെ-സ്‌പേസ് എന്ന പേരില്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം. തിരുവിതാംകൂര്‍-കൊച്ചിന്‍ ലിറ്റററി, സയന്‍റിഫിക്, ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്‌ട് 1955 പ്രകാരമാണ് രജിസ്റ്റര്‍ ചെയ്യുക. നിര്‍ദിഷ്‌ട സൊസൈറ്റിയുടെ ധാരണാപത്രവും ചട്ടങ്ങളും നിയന്ത്രണവും സംബന്ധിച്ച കരട് രേഖ സർക്കാർ അംഗീകരിച്ചു.

കരാര്‍ അടിസ്ഥാനത്തില്‍ നിര്‍ദിഷ്‌ട ശമ്പള സ്‌കെയിലില്‍ 10 തസ്‌തികകള്‍ സൃഷ്‌ടിക്കും. ഐ ടി പാര്‍ക്കുകള്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, കേരള സ്റ്റേറ്റ് ഐ ടി ഇന്‍ഫ്രാസ്ട്രക്‌ചര്‍ എന്നിവിടങ്ങളില്‍ അധികമുള്ളതോ ദീര്‍ഘകാലത്തേക്ക് ആവശ്യമില്ലാത്തതുമായ യോഗ്യതയുള്ള ജീവനക്കാരെ കണ്ടെത്തി സ്‌പേസ് പാര്‍ക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് പരിഗണിക്കും. ടെക്‌നോപാര്‍ക്കിന്‍റെ ഭൂമിയില്‍ നിന്ന് 18.56 ഏക്കര്‍ ഭൂമി നിര്‍ദിഷ്‌ട സ്‌പേസ് പാര്‍ക്ക് സൊസൈറ്റിക്ക് കൈമാറും.

ഫണ്ടിന്‍റെ അടിയന്തരാവശ്യം നിറവേറ്റുന്നതിന് കേരള സ്‌പേസ് പാര്‍ക്ക് സൊസൈറ്റിക്ക് രണ്ടു കോടി രൂപ സീഡ് കാപ്പിറ്റലായി അനുവദിക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു.

ABOUT THE AUTHOR

...view details