കേരളം

kerala

ETV Bharat / state

ആഭ്യന്തര സഞ്ചാരികളുടെ വരവിൽ കേരളം സർവകാല റെക്കോഡിൽ: മന്ത്രി പി എ മുഹമ്മദ് റിയാസ് - Kerala sets all time record in domestic tourist

കൊവിഡിന് മുൻപ് കേരളത്തിലേക്കെത്തിയ ആഭ്യന്തര സഞ്ചാരികളേക്കാൾ കൂടുതലാണ് 2022 ൽ എത്തിയ സഞ്ചാരികളുടെ കണക്കെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു

Etv Bharatമന്ത്രി പി എ മുഹമ്മദ് റിയാസ്  ടൂറിസം മന്ത്രി  ആഭ്യന്തര സഞ്ചാരികൾ  സര്‍വകാല റെക്കോര്‍ഡ്  വിനോദ സഞ്ചാരികൾ  കേരളം ലോകത്ത് കണ്ടിരിക്കേണ്ട ഇടങ്ങളിൽ ഒന്ന്  ടൂറിസം ഇടനാഴി പദ്ധതി  കേരള വാർത്തകൾ  മലയാളം വാർത്തകൾ  minister p a Muhammad Riyas  domestic tourist  Kerala sets all time record in domestic tourist  kerala tourism
ആഭ്യന്തര സഞ്ചാരികളുടെ വരവിൽ കേരളം സർവകാല റെക്കോർഡിൽ

By

Published : Feb 7, 2023, 12:31 PM IST

മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ

തിരുവനന്തപുരം:ആഭ്യന്തര സഞ്ചാരികളുടെ വരവിൽ കേരളം 2022 ല്‍ സർവകാല റെക്കോഡിലെത്തിയതായി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. 2022 ൽ 1.88 കോടി ആഭ്യന്തര സഞ്ചാരികൾ കേരളം സന്ദർശിച്ചതായി മന്ത്രി നിയമസഭയെ അറിയിച്ചു. കൊവിഡിന് മുൻപ് ഒരു വര്‍ഷം പരമാവധി കേരളത്തിലേക്കെത്തിയ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 1,83,84,233 ആയിരുന്നു.

എന്നാൽ 2022 ൽ അത് 1,88,67,414 ആയി ഉയർന്നു. 2.63 ശതമാനം വളർച്ചയാണ് നേടിയത്. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ ആറ് ജില്ലകള്‍ സര്‍വകാല റെക്കോഡ് കൈവരിച്ചു. ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് പത്തനംതിട്ട, ഇടുക്കി, വയനാട്, ആലപ്പുഴ, മലപ്പുറം, തിരുവനന്തപുരം ജില്ലകളാണ്. സഞ്ചാരികളുടെ വരവിൽ ഈ ജില്ലകളിൽ വലിയ വർധനയുണ്ടായി.

2022 ൽ ഏറ്റവുമധികം ആഭ്യന്തര വിനോദ സഞ്ചാരികളെത്തിയത് എറണാകുളം ജില്ലയിലാണ്. ഇത് കേരളത്തിനുള്ള അംഗീകാരമാണെന്നും മന്ത്രി പറഞ്ഞു. കേരളം ലോകത്ത് കണ്ടിരിക്കേണ്ട ഇടങ്ങളിൽ ഒന്നായത് വലിയ അംഗീകാരമാണ്. ഇത് ഏതെങ്കിലും സർക്കാരിനുള്ള അംഗീകാരമായി കാണുന്നില്ല. ജനങ്ങൾക്കുള്ള അംഗീകാരമായാണ് കാണുന്നത്.

ന്യൂയോർക്ക് ടൈംസും, ടൈം മാഗസിനും കേരളത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികൾ സുരക്ഷിതരല്ലെന്ന കുപ്രചരണം നടക്കുന്നതായും മന്ത്രി ആരോപിച്ചു. സംസ്ഥാനത്തിന് ആരെയും സ്വീകരിക്കാനുള്ള മതനിരപേക്ഷ മനസുണ്ട്. ക്രമസമാധാന പാലനത്തിലെ ഭദ്രത ഉറപ്പാക്കാൻ സാധിക്കുന്നുണ്ട്.

അതുകൊണ്ട് തന്നെ കേരളത്തിലെത്തുന്ന സഞ്ചാരികൾ സുരക്ഷിതരാണെന്നും മന്ത്രി പറഞ്ഞു. ടൂറിസം ഇടനാഴി പദ്ധതിയിലൂടെ വിനോദ സഞ്ചാര മേഖലയിൽ വികസനങ്ങൾ കൊണ്ട് വരാനാണ് സർക്കാർ ശ്രമം. ടൂറിസം മേഖലയിൽ ഡിസൈൻ നയം നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.

ABOUT THE AUTHOR

...view details