തിരുവനന്തപുരം:സംസ്ഥാനത്ത് ജനിതകമാറ്റം വന്ന കൊവിഡ് വൈറസുകളുടെ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധി മുന്നില്‍ കണ്ടുളള ഒരുക്കങ്ങള്‍ നടത്താനാണ് സര്‍ക്കാരിന്‍റെ ശ്രമം. ഇതിന്‍റെ ഭാഗമായി ഓക്‌സിജന്‍ ലഭ്യത കൃത്യമായി വിലയിരുത്തും.
ജനിതകമാറ്റം വന്ന വൈറസ് വ്യാപകം,കൂടുതല്‍ ഓക്‌സിജന്‍ കിടക്കകള്‍ സജ്ജമാക്കും:മുഖ്യമന്ത്രി - ജനിതകമാറ്റം വന്ന വൈറസ്
പ്രതിസന്ധി മുന്നില്‍ കണ്ടുളള ഒരുക്കങ്ങള്‍ നടത്താനാണ് സര്‍ക്കാരിന്‍റെ ശ്രമം. ഇതിന്‍റെ ഭാഗമായി ഓക്‌സിജന്‍ ലഭ്യത കൃത്യമായി വിലയിരുത്തും.
Read More:30000 കടന്ന് സംസ്ഥാനത്ത് കൊവിഡ് കേസുകൾ
ജനിതകമാറ്റം വന്ന വൈറസുകള്‍ രോഗിയുടെ ആരോഗ്യസ്ഥിതിയെ മോശമായി ബാധിക്കുമെന്നതിനാല്‍ ഓക്‌സിജന്‍ ബെഡുകളുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ആശുപത്രികളിലും സിഎഫ്‌എല്‍ടിസികളിലും ഓക്‌സിജന്‍ ബെഡ് ഉറപ്പാക്കും. എത് അടിയന്തരഘട്ടത്തെയും നേരിടാനാണിത്. ഇഎസ്‌ഐ കോര്‍പ്പറേഷന് കീഴിലുള്ള ആശുപത്രികളിലെ ബെഡ് കൂടി ഓക്‌സിജന്‍ ബെഡ് ആക്കി മാറ്റും. ഗുരുതരാവസ്ഥ മുന്നില്‍ കണ്ട് ബഫര്‍ സ്റ്റോക്ക് നിലനിര്‍ത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.