തിരുവനന്തപുരം : സെക്രട്ടേറിയറ്റിൽ ബോംബ് ഭീഷണിയെന്ന് അജ്ഞാത സന്ദേശം (Kerala Secretariat bomb threat). ബോംബ് സ്‌ക്വാഡ് പരിശോധന തുടങ്ങി. കേരള പൊലീസിന്‍റെ 112 എന്ന നമ്പരിലേക്കാണ് അജ്ഞാത സന്ദേശം എത്തിയത്.
കന്‍റോൺമെന്‍റ് പൊലീസ് ഉൾപ്പെടെ സെക്രട്ടേറിയറ്റിന്‍റെ അകത്തും പുറത്തുമായി പൊലീസിന്‍റെ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന തുടരുന്നു (Bomb threat on Secretariat). ഒരാഴ്‌ച മുൻപായിരുന്നു 12 വയസുള്ള കുട്ടി മുഖ്യമന്ത്രിക്കെതിരെ വധ ഭീഷണി മുഴക്കിയിരുന്നത് (death threat against CM Pinarayi Vijayan). ഇപ്പോൾ ഉണ്ടായ ബോംബ് സന്ദേശത്തിന്‍റെ ഉറവിടം പൊലീസ് അന്വേഷിക്കുകയാണ്.
ദിവസങ്ങള്‍ക്ക് മുന്‍പാണ് മുഖ്യമന്ത്രി പിറണായി വിജയന് വധഭീഷണി ഉണ്ടായത്. വഴുതക്കാടുള്ള പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് ആണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന് അറിയിച്ചത്. സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ ഭീഷണി ഫോണ്‍ കോള്‍ നടത്തിയ ആളെ തിരിച്ചറിഞ്ഞു.
എറണാകുളം സ്വദേശിയായ 12 കാരനായിരുന്നു ഭീഷണി മുഴക്കിയത്. പൊലീസ് കുട്ടിയുടെ വീട്ടിലെത്തി ഫോണ്‍ കോള്‍ ചെയ്‌തത് കുട്ടി തന്നെയാണെന്ന് ഉറപ്പു വരുത്തി. പ്രായപൂര്‍ത്തി ആകാത്തതിനാല്‍ വിദ്യാര്‍ഥിക്കെതിരെ നടപടി എടുക്കില്ലെന്നും കൗണ്‍സിലിങ് നല്‍കുമെന്നുമാണ് പിന്നാലെ പൊലീസ് അറിയിച്ചത്.