തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ഈ അധ്യയന വർഷത്തെ രണ്ടാംപാദ വാർഷിക പരീക്ഷ ( Kerala Second terminal Christmas exam 2023) ഡിസംബർ 12 മുതൽ 22 വരെ നടക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ്( General Education Department Kerala) ഡയറക്‌ടർ അറിയിച്ചു. പരീക്ഷ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. യുപി, ഹൈസ്‌കൂൾ വിഭാഗം പരീക്ഷകൾ ഡിസംബർ 13ന് ആരംഭിച്ച് 21ന് അവസാനിക്കും. എൽ പി വിഭാഗം പരീക്ഷകൾ 15ന് ആരംഭിച്ച് 21ന് അവസാനിക്കും.
ഹയർസെക്കണ്ടറി/ വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ 12ന് ആരംഭിച്ച് 22നാണ് അവസാനിക്കുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ എസ് ഷാനവാസിന്‍റെ അധ്യക്ഷതയിൽ ചേർന്ന ക്വാളിറ്റി ഇംപ്രൂവ്മെന്‍റ് പ്രോഗ്രാം നിരീക്ഷണ സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണ ഉണ്ടായത്.