കേരളം

kerala

ETV Bharat / state

നീണ്ട ഇടവേളയ്‌ക്ക് ശേഷം വിദ്യാര്‍ഥികള്‍ ക്ളാസ് മുറികളിലേക്ക് ; ആഹ്ളാദത്തിനൊപ്പം ആശങ്കയും - kerala school reopening

കുട്ടികളിലെ മാനസിക സമ്മർദം കുറയ്‌ക്കുന്നതിനും സൗഹൃദ പഠനാന്തരീക്ഷം ഒരുക്കുന്നതിനുമാണ് മുൻതൂക്കം നൽകേണ്ടതെന്ന് അധ്യാപകർ

Students return to classrooms after long breaks  Students return to classrooms  വിദ്യാര്‍ഥികള്‍ ക്ളാസ് മുറികളിലേക്ക്  വിദ്യാര്‍ഥികള്‍  ക്ളാസ് മുറികളിലേക്ക്  അധ്യാപകർ  kerala school reopening  കേരളത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നു
നീണ്ട ഇടവേളയ്‌ക്ക് ശേഷം വിദ്യാര്‍ഥികള്‍ ക്ളാസ് മുറികളിലേക്ക്; ആഹ്ളാദത്തിനൊപ്പം ആശങ്കയും

By

Published : Sep 20, 2021, 4:34 PM IST

Updated : Sep 20, 2021, 8:27 PM IST

തിരുവനന്തപുരം : നീണ്ട ഒന്നര വർഷത്തെ കാത്തിരിപ്പിനൊടുവില്‍ സംസ്ഥാനത്തെ സ്‌കൂളുകൾ നവംബർ ഒന്നിന് തുറക്കുമ്പോള്‍ ഒരേ സമയം ആഹ്ളാദവും ആശങ്കയും. കേരളപ്പിറവി ദിനത്തിൽ ഒന്നുമുതൽ ഏഴ് വരെയും 10, 12 ക്ലാസ്സുകളുമാണ് ആരംഭിക്കുന്നത്.

നീണ്ട ഒന്നര വർഷത്തെ കാത്തിരിപ്പിനൊടുവില്‍ സംസ്ഥാനത്തെ സ്‌കൂളുകൾ നവംബർ ഒന്നിന് തുറക്കും

നവംബർ മധ്യത്തോടെ വിദ്യാലയങ്ങൾ സമ്പൂർണമായി സാധാരണനിലയിൽ എത്തുമെന്നാണ് കണക്കുകൂട്ടൽ. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വീടുകള്‍ വിദ്യാലയങ്ങളായി മാറിയ കാഴ്‌ചയായിരുന്നു എങ്ങും.

ഓൺലൈന്‍ ക്ളാസുകളില്‍ നിന്നും ഓഫ്‌ലൈനിലേക്ക് മാറുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവ്‌ പുറത്തിറങ്ങുന്നതോടെ പഠന ക്രമീകരണങ്ങൾ സംബന്ധിച്ച് കൂടുതൽ വ്യക്തത വരും.

ആശ്വസിക്കാം, താത്‌കാലിക ജീവനക്കാര്‍ക്കും...

സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ച സർക്കാർ നടപടിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും ഭൂരിഭാഗം പേരും സ്വാഗതം ചെയ്യുകയാണുണ്ടായത്. മൊബൈൽ സ്ക്രീനുകൾക്ക് പിന്നിൽ നിന്ന് ക്ലാസ് മുറികളിലേക്ക് കുട്ടികൾ എത്തുന്നതിന്‍റെ സന്തോഷം അധ്യാപകരും മറച്ചുവയ്ക്കുന്നില്ല.

അക്കാദമിക് നിലവാരത്തിന് അപ്പുറം കുട്ടികളിലെ മാനസിക സമ്മർദം കുറച്ച് സൗഹൃദ പഠനാന്തരീക്ഷത്തിനാണ് മുൻതൂക്കം നൽകേണ്ടതെന്ന് അധ്യാപകർ പറയുന്നു.

കൊവിഡിൽ ഉപജീവനം നഷ്ടപ്പെട്ട താത്കാലിക ജീവനക്കാർക്കും സ്‌കൂളുകൾ പുനരാരംഭിക്കുന്നത് വലിയ ആശ്വാസമാണ്. ബസ് ഡ്രൈവർമാര്‍, കണ്ടക്ടർമാർ ആയമാർ തുടങ്ങിയവര്‍ ഇക്കൂട്ടത്തില്‍പ്പെടും.

വിദ്യാർഥികളും അധ്യാപകരും വീണ്ടും മുഖാമുഖം എത്തുമ്പോൾ കൊവിഡിനിടയിലെ ഉത്തരവാദിത്തങ്ങളും ചെറുതല്ല. എന്നിരുന്നാലും, അക്ഷര മുറ്റത്തേക്കുള്ള മടങ്ങിവരവിലൂടെ അറുതിയാകുന്നത് ചില വീർപ്പുമുട്ടലുകൾക്കും മാനസിക സമ്മർദങ്ങൾക്കും കൂടിയാണ്.

ALSO READ:ജനത്തെ കൊള്ളയടിക്കുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഭായി ഭായിമാരെന്ന് ഉമ്മൻ ചാണ്ടി

Last Updated : Sep 20, 2021, 8:27 PM IST

ABOUT THE AUTHOR

...view details