കോഴിക്കോട്:61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം വാശിയോടെ അവസാന ഘട്ടത്തിലെത്തുമ്പോള്‍ ആതിഥേയരായ കോഴിക്കോട് തന്നെ ഒന്നാം സ്ഥാനത്ത്. 834 പോയിന്‍റാണ് ജില്ല നേടിയത്. തൊട്ടുപിന്നില്‍ തന്നെ 828 പോയിന്‍റുമായി കണ്ണൂര്‍ രണ്ടാമതും 819 പോയിന്‍റുമായി പാലക്കാട് മൂന്നാമതുമുണ്ട്.
എണ്ണം | ജില്ല | പോയിന്‍റ് |
1 | കോഴിക്കോട് | 834 |
2 | കണ്ണൂര്‍ | 828 |
3 | പാലക്കാട് | 819 |
4 | തൃശൂര്‍ | 814 |
5 | മലപ്പുറം | 783 |
തൃശൂര്‍ - 814, എറണാകുളം - 783 എന്നിങ്ങനെയാണ് നാലാമതും അഞ്ചാമതുമുള്ള ജില്ലകളുടെ പോയിന്‍റുകള്‍. ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ ഇതുവരെ ആകെയുള്ള 96 പരിപാടികളില്‍ 86 എണ്ണമാണ് പൂര്‍ത്തിയായത്. ഹയര്‍ സെക്കന്‍ഡറി ജനറല്‍ വിഭാഗം - 105 ല്‍ 94, ഹൈസ്‌കൂള്‍ അറബിക്ക് - 19ല്‍ 19, ഹൈസ്‌കൂള്‍ സംസ്‌കൃതം -19ല്‍ 18 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.
വിഭാഗം | ആകെ പരിപാടികള്‍ | നടന്ന പരിപാടികള്‍ |
എച്ച്എസ് ജനറല്‍ | 96 | 86 |
എച്ച്എസ്എസ് ജനറല്‍ | 105 | 94 |
എച്ച്എസ് അറബിക് | 19 | 19 |
എച്ച്എസ് സംസ്‌കൃതം | 19 | 18 |