തിരുവനന്തപുരം :സംസ്ഥാനത്തെ എല്ലാ റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും സോഫ്റ്റ്‌വെയർ സംവിധാനത്തിലൂടെ ചൊവ്വാഴ്ച മുതല്‍ ഉത്തരവാദിത്ത ടൂറിസം ക്ലാസിഫിക്കേഷന്‍ (Responsible Tourism Classification) ആരംഭിച്ചു. സംസ്ഥാനതല ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ഉത്തരവാദിത്വ ടൂറിസം നടപ്പാക്കുകയെന്ന സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമായാണ് വകുപ്പിന്‍റെ ഇടപെടല്‍. വിനോദസഞ്ചാരികൾക്ക് വേണ്ടത് അവർ തന്നെ തെരഞ്ഞെടുക്കാനുള്ള സംവിധാനമാണ് ഇതിലൂടെ ഒരുക്കുന്നത്.
ഈ സ്ഥാപനങ്ങള്‍ ഏതൊക്കെ ?
സംസ്ഥാനത്ത് എത്തുന്ന വിദേശ ടൂറിസ്റ്റുകൾക്ക് ഗ്രാമീണ ടൂറിസത്തെ അനുഭവിച്ചറിയാൻ എവിടെ പോകണം, ഏതൊക്കെ റിസോർട്ടിൽ നിന്നാണ് അത് സാധ്യമാവുക, ഏത് ഹോട്ടലിലാണ് നാടൻ വിഭവങ്ങളുടെ രുചി അറിയാൻ സാധിക്കുക എന്നിങ്ങനെ എല്ലാം ഈ സംവിധാനത്തിലൂടെ വിരൽത്തുമ്പിലറിയാം.
ഹോട്ടലുകളും റിസോർട്ടുകളുടെയും പ്രവർത്തനത്തിൽ എത്രത്തോളം പ്രാദേശിക പങ്കാളിത്തമുണ്ട്, നാടൻവിഭവങ്ങൾ പ്രോത്സാഹിപ്പിക്കുന്നുണ്ടോ, സ്ത്രീകൾക്കും ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്കും പ്രത്യേക പരിഗണന നൽകിയിട്ടുണ്ടോ തുടങ്ങി ആയിരത്തോളം വിവരങ്ങൾ ശേഖരിച്ചശേഷം ഉത്തരവാദിത്വ ടൂറിസം മിഷൻ സ്ഥാപനത്തെ തരംതിരിക്കും.