കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് 13,217 പേര്‍ക്ക് കൂടി COVID 19 ; 121 മരണം - പിണറായി സര്‍ക്കാര്‍

സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 25,303 ആയി

covid  Kerala report  COVID cases  കൊവിഡ് കേസ്  പിണറായി സര്‍ക്കാര്‍  covid deaths
സംസ്ഥാനത്ത് 13,217 പേര്‍ക്ക് കൂടി COVID സ്ഥിരീകരിച്ചു; 121 മരണം

By

Published : Oct 2, 2021, 6:16 PM IST

തിരുവനന്തപുരം :സംസ്ഥാനത്ത് ശനിയാഴ്‌ച 13,217 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 96,835 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 121 മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,303 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,458 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 623 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 85 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14,437 പേര്‍ രോഗമുക്തി നേടി. 45,40,866 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

ജില്ലകളിലെ രോഗ ബാധ

എറണാകുളം 1730, തിരുവനന്തപുരം 1584, തൃശൂര്‍ 1579, കോഴിക്കോട് 1417, കൊല്ലം 1001, കോട്ടയം 997, പാലക്കാട് 946, മലപ്പുറം 845, കണ്ണൂര്‍ 710, ആലപ്പുഴ 625, ഇടുക്കി 606, പത്തനംതിട്ട 535, വയനാട് 458, കാസര്‍കോട് 184 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ജില്ലകളിലെ രോഗമുക്തി

തിരുവനന്തപുരം 1102, കൊല്ലം 1212, പത്തനംതിട്ട 707, ആലപ്പുഴ 1034, കോട്ടയം 1077, ഇടുക്കി 915, എറണാകുളം 1486, തൃശൂര്‍ 2002, പാലക്കാട് 959, മലപ്പുറം 1346, കോഴിക്കോട് 1198, വയനാട് 280, കണ്ണൂര്‍ 868, കാസര്‍കോട് 251 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,41,155 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,37,864 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

ഇവരില്‍ 4,20,556 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലും 17,308 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1378 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,41,155 കോവിഡ് കേസുകളില്‍, 11 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കൊവിഡ് 19 വിശകലന റിപ്പോര്‍ട്ടിലെ പ്രസക്‌ത ഭാഗം

വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 92.6 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,47,44,265), 41.5 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,11,00,410) നല്‍കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (10,04,068)

45 വയസില്‍ കൂടുതല്‍ പ്രായമുള്ള 97 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 60 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്‌സിനേഷന്‍ സംസ്ഥാനം നല്‍കിയിട്ടുണ്ട്. ശനിയാഴ്‌ചത്തെ റിപ്പോര്‍ട്ട് പ്രകാരം, 13217 പുതിയ രോഗികളില്‍ 11,039 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 3810 പേര്‍ ഒരു ഡോസ് വാക്‌സിനും 3570 പേര്‍ രണ്ടുഡോസ് വാക്‌സിനും എടുത്തിരുന്നു.

എന്നാല്‍ 3659 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കൊവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്‍റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

സെപ്റ്റംബര്‍ 25 മുതല്‍ ഒക്‌ടോബര്‍ 1 വരെയുള്ള കാലയളവില്‍, ശരാശരി 1,61,864 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്.

ALSO READ:EXCLUSIVE INTERVIEW : മുഴുവന്‍ കുട്ടികള്‍ക്കുമായി കോളജുകള്‍ തുറക്കുന്നത് സ്ഥിതി വിലയിരുത്തിയ ശേഷം : ആര്‍. ബിന്ദു

ABOUT THE AUTHOR

...view details