കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് നാളെ മുതല്‍ വ്യാപകമഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് - heavy rain

വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്

സംസ്ഥാനത്ത് നാളെ മുതല്‍ വ്യാപകമഴ; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

By

Published : Jul 18, 2019, 9:53 PM IST

Updated : Jul 18, 2019, 11:01 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ വ്യാപകമഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ടും ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്‌ച ഇടുക്കിയിലും ഞായറാഴ്‌ച കണ്ണൂരിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് നാളെ മുതല്‍ വ്യാപകമഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴക്കും യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കുമാണ് സാധ്യത.

Last Updated : Jul 18, 2019, 11:01 PM IST

ABOUT THE AUTHOR

...view details