തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു. 24 മണിക്കൂറിനിടെ 4,459 പുതിയ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 17 മരണം ഉള്‍പ്പടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ജീവഹാനി സംഭവിച്ചവരുടെ എണ്ണം 66,34,722 ആയി. 3,668 പേര്‍ രോഗമുക്തരായി. ഇതോടെ സംസ്ഥാനത്തെ സജീവ രോഗികളുടെ എണ്ണം 27,991ആയി.
സംസ്ഥാനത്ത് 4,459 പേര്‍ക്ക് കൂടി കൊവിഡ് ; 17 മരണം - കേരളത്തിലെ കൊവിഡ് നിയന്ത്രണം
17 മരണം ഉള്‍പ്പടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ജീവഹാനി സംഭവിച്ചവരുടെ എണ്ണം 66,34,722 ആയി

സംസ്ഥാനത്ത് 4,459 പേര്‍ക്ക് കൂടി കൊവിഡ്; 17 മരണം
Also Read: പൊതു പരിപാടികളിൽ പങ്കെടുക്കുന്നവർ വാക്‌സിനേഷൻ എടുത്തെന്ന് ഉറപ്പാക്കണം ; നിർദേശം നൽകി കേന്ദ്രം
അതിനിടെ സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധമാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കേസും പിഴയും ഈടാക്കാന്‍ പൊലീസിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യാത്രകളിലും, പൊതു ഇടങ്ങളിലും ജോലി സ്ഥലങ്ങളിലുമായിരിക്കുമ്പോഴും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്നാണ് നിര്‍ദ്ദേശം.