തിരുവനന്തപുരം:വിദേശ വാക്‌സിൻ നിർമാതാക്കളിൽ നിന്ന് കൊവിഡ് വാക്‌സിൻ വാങ്ങാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിൽ നീങ്ങുകയാണ്. ഇന്ന് തന്നെ അതിന്‍റെ തുടര്‍ നടപടികള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയിൽ വാക്‌സിന് കാലതാമസം; വിദേശ വാക്‌സിൻ നിർമാതാക്കളെ ആശ്രയിക്കാനൊരുങ്ങി കേരളം READ MORE:സംസ്ഥാനത്ത് ഇന്ന് 32680 പേര്‍ക്ക് കൂടി കൊവിഡ്; 96 മരണം
കര്‍ണാടക, തമിഴ്‌നാട് സര്‍ക്കാരുകള്‍ വിദേശ നിർമാതാക്കളില്‍ നിന്ന് വാക്‌സിന്‍ വാങ്ങാനായി ആഗോള ടെന്‍ഡര്‍ വിളിച്ചിരുന്നു. ഇന്ത്യൻ നിർമാതാക്കളില്‍ നിന്ന് വാക്‌സിന്‍ ലഭിക്കുന്നതിൽ കാലതാമസം നേരിടുന്നതിനാലാണ് സംസ്ഥാനങ്ങള്‍ ഇത്തരമൊരു സാധ്യത പരിശോധിക്കുന്നത്.
READ MORE:നാല് ജില്ലകളില്‍ നാളെ മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗൺ; കര്‍ശന നിയന്ത്രണമെന്ന് മുഖ്യമന്ത്രി