കേരളം

kerala

ETV Bharat / state

രാജ്ഭവനില്‍ വീണ്ടും സ്ഥിര നിയമനം; പിആര്‍ഒയെ സ്ഥിരപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി - Kerala Raj Bhavan Government approves permanent appointment

ബി.ജെ.പി നേതാവായ ഹരി എസ് കർത്തയ്ക്ക് ഗവർണറുടെ പേഴ്‌സണൽ സ്റ്റാഫിൽ നിയമനം നൽകിയത് സർക്കാർ അംഗീകരിച്ചതായിരുന്നു നേരത്തേ വിവാദത്തിനിടയാക്കിയത്

Kerala Raj Bhavan approves appointment  രാജ്ഭവനിൽ വീണ്ടും നിയമന വിവാദം  ഗവർണറുടെ ശുപാർശയ്‌ക്ക് കേരള സർക്കാർ അംഗീകാരം  തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത  Thiruvananthapuram todays news
രാജ്ഭവനിൽ വീണ്ടും നിയമന വിവാദം; പി.ആർ.ഒയ്‌ക്ക് സ്ഥിരം നിയമനം, ഗവർണറുടെ ശുപാർശയ്‌ക്ക് സർക്കാർ അംഗീകാരം

By

Published : Feb 18, 2022, 1:28 PM IST

തിരുവനന്തപുരം:രാജ്ഭവൻ പി.ആർ.ഒ എസ്.ഡി പ്രിൻസിന് സ്ഥിരം നിയമനം നൽകണമെന്ന ഗവർണറുടെ ശിപാർശ സർക്കാർ അംഗീകരിച്ചു. 2020 ഏപ്രിലിൽ സർക്കാർ സർവിസിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥന് മുൻകാല പ്രാബല്യത്തോടെയാണ് പുനർനിയമനം. കേരള സർവീസ് റൂൾ (കെ.എസ്.ആർ) ചട്ടം 100 പ്രകാരം പുനർ നിയമനത്തിന് വ്യവസ്ഥയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്ഭവൻ സർക്കാരിന് ശിപാർശ നൽകിയത്.

ALSO READ:നിയമസഭ സമ്മേളനത്തിന് തുടക്കമായി; ഗവര്‍ണറെ 'ഗോ ബാക്ക്' വിളിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

ഇത് അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കി. ബി.ജെ.പി നേതാവായ ഹരി എസ് കർത്തയ്ക്ക് ഗവർണറുടെ പേഴ്‌സണൽ സ്റ്റാഫിൽ നിയമനം നൽകിയത് സർക്കാർ അംഗീകരിച്ചതിൽ വന്‍ വിവാദമായിരുന്നു. പിന്നാലെയാണ് പുതിയ നിയമനത്തിന് കുടി സർക്കാർ അംഗീകാരം നൽകിയത്. ഇത് കൂടാതെ രാജ്ഭവനിലെ താത്കാലിക ഫോട്ടോഗ്രാഫർ പി ദിലീപ് കുമാറിനെ സ്ഥിരപ്പെടുത്തണമെന്ന ഗവർണറുടെ ശിപാർശ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗം അംഗീകരിച്ചിരുന്നു.

ABOUT THE AUTHOR

...view details