തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് (30.10.21) അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രപഖ്യാപിച്ചിട്ടുണ്ട്.
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത മൂന്ന് ദിവസങ്ങളില്‍ പടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ന്യൂനമര്‍ദം ശ്രീലങ്കയ്ക്കും തമിഴ്‌നാട് തീരത്തിനും സമീപമാണ് സ്ഥിതി ചെയ്യുന്നത്. ഇതിന്‍റെ പ്രഭാവത്തിലാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. തെക്ക് കിഴക്കന്‍ അറബികടലില്‍ നിലവിലുള്ള ചക്രവാതചുഴി ദുര്‍ബലമായാതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.