കേരളം

kerala

ETV Bharat / state

Weather update| വടക്കൻ ജില്ലകളിൽ അടുത്ത 5 ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത, 3 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് - കേരളം

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്

kerala rain  kerala rain weather update  weather update  kerala  rain  kerala latest news  kerala news  yellow alert  north kerala  കേരളം മഴ  മഴ മുന്നറിയിപ്പ്  കാലാവസ്ഥ  കാലാവസ്ഥ മുന്നറിയിപ്പ്  കേരളം  മഴ
Weather update

By

Published : Jul 9, 2023, 4:15 PM IST

Updated : Jul 9, 2023, 9:01 PM IST

തിരുവനന്തപുരം : കേരളത്തിന്‍റെ വടക്കൻ ജില്ലകളിൽ അടുത്ത അഞ്ചു ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ ഇന്ന്(ജൂലൈ 9) യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

വരുംദിവസങ്ങളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

10.07.2023: എറണാകുളം, കണ്ണൂർ, കാസർകോട്

12.07.2023: കണ്ണൂർ, കാസർകോട്

13.07.2023 : തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.

ഉയർന്ന തിരമാല ജാഗ്രത നിർദേശം:കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർകോട് വരെ) ഇന്ന് രാത്രി 11.30 വരെ 3.5 മുതൽ 3.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രത നിർദേശം നൽകി. മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

Also Read:കാസർകോട് വീണ്ടും മഴ കനക്കുന്നു; തീരദേശവാസികൾക്ക് ജാഗ്രത നിർദേശം

പ്രത്യേക ജാഗ്രത നിർദേശം: നാളെ(ജൂലൈ 10) വരെ തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്നുള്ള കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. ജൂലൈ 11, 12 തീയതികളിൽ ഇതേ പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

ഇന്നും, ജൂലൈ 12 നും ശ്രീലങ്കൻ തീരത്തിന്‍റെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ പ്രദേശത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ മേൽപ്പറഞ്ഞ തീയതിയിലും പ്രദേശത്തും മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ലെന്നും അറിയിപ്പിൽ പറയുന്നു.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്‌ത കനത്ത മഴയില്‍ നിരവധി നാശ നഷ്‌ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നത്. പലയിടത്തും വെളളക്കെട്ട് രൂപപെട്ടിരുന്നു. റോഡിലേക്കും മറ്റും മരം വീണ് ഗതാഗതം തടസപ്പെടുകയും വൈദ്യുതി ബന്ധം താറുമാറാകുകയും ചെയ്‌തിരുന്നു.

Also Read:ഉത്തരേന്ത്യയിൽ നാശം വിതച്ച് കനത്ത മഴ; രണ്ട് ദിവസത്തിനിടെ 14 മരണം, ഡൽഹിയിൽ രേഖപ്പെടുത്തിയത് റെക്കോഡ് മഴ

Last Updated : Jul 9, 2023, 9:01 PM IST

ABOUT THE AUTHOR

...view details