കേരളം

kerala

ETV Bharat / state

Kerala Rain Updates മഴ മുന്നറിയിപ്പില്‍ മാറ്റം, സംസ്ഥാനത്ത് 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു - കൂടുതല്‍ മഴയ്‌ക്ക്‌ സാധ്യത

Kerala Rain Updates Yellow alert in 8 districts : പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്‌

Kerala Rain Updates  Yellow alert in districts  സംസ്ഥാനത്ത് യെല്ലോ അലര്‍ട്ട്  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  Weather Observatory  weather updates  യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു  yellow alert has been announced  കൂടുതല്‍ മഴയ്‌ക്ക്‌ സാധ്യത  Chance of more rain
Kerala Rain Updates

By ETV Bharat Kerala Team

Published : Oct 1, 2023, 7:33 PM IST

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു (Kerala Rain Updates). പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത് (Yellow alert in districts). സംസ്ഥാനത്ത് ഒക്ടോബര്‍, ഡിസംബര്‍ മാസങ്ങളില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

കിഴക്ക്-വടക്ക്, കിഴക്ക് നീങ്ങുന്ന തീവ്ര ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദമായി ശക്തി കുറയാന്‍ സാധ്യതയുണ്ടെന്നും ബംഗാള്‍ ഉള്‍ക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദം നിലവില്‍ തെക്ക് കിഴക്കന്‍ ജാര്‍ഖണ്ഡിനും പശ്ചിമബംഗാളിനും വടക്കന്‍ ഒഡിഷക്കും മുകളില്‍ സ്ഥിതിചെയ്യുന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് പരക്കെ ഒറ്റപ്പെട്ട ഇടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കടലാക്രമണ സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കാനും നിര്‍ദേശം നല്‍കി. അധികൃതരുടെ നിര്‍ദേശാനുസരണം അപകട മേഖലകളില്‍ നിന്ന് മാറി താമസിക്കണം. ശക്തമായ തിരമാലയ്ക്ക് സാധ്യതയുള്ളതിനാല്‍ ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായി ഒഴിവാക്കണം. ഇന്നലെ സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. തിരുവനന്തപുരത്ത് രാവിലെ തുടങ്ങിയ മഴ വൈകുന്നേരം വരെയും തുടര്‍ന്നു. ശക്തമായ മഴയിലും വെള്ളക്കെട്ടിലും പലയിടത്തും നാശനഷ്‌ടവും റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

മഴക്കമ്മിയില്‍ കേരളം രണ്ടാം സ്ഥാനത്ത് : തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം പിന്‍വാങ്ങാനൊരുങ്ങുമ്പോള്‍ മഴക്കമ്മിയില്‍ കേരളം രണ്ടാം സ്ഥാനത്ത്. ആഗോള താപനത്തിന്‍റെ നേരിട്ടുള്ള പ്രതിഫലനം കാലവര്‍ഷപ്പെയ്ത്തിലും പ്രതിഫലിച്ചതോടെ രാജ്യത്താകെ മഴക്കമ്മി ആറ് ശതമാനമാണെന്ന് ശാസ്ത്രജ്ഞര്‍ സൂചന നല്‍കുന്നു. ശരാശരി 865 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് ഇത്തവണ ലഭിച്ചത് 814.9 മില്ലീമീറ്റര്‍ മഴയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

കേരളത്തില്‍ ഇതേവരെ 38 ശതമാനം മഴ കമ്മിയാണെന്നാണ് വിലയിരുത്തല്‍. ജൂണില്‍ 60 ശതമാനവും ജൂലൈയില്‍ ഒമ്പത് ശതമാനവും ഓഗസ്‌റ്റില്‍ 87 ശതമാനവും മഴ കുറഞ്ഞ ശേഷം സെപ്റ്റംബറിലാണ് സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്. സെപ്റ്റംബറില്‍ 33 ശതമാനം അധികമഴയാണ് കിട്ടിയത്. പസഫിക് സമുദ്രത്തിലെ എല്‍ നിനോ പ്രതിഭാസത്തിന്‍റെ കരിനിഴലിലാണ് ഇത്തവണ ജൂണില്‍ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം അതിന്‍റെ പ്രയാണം ആരംഭിച്ചത് തന്നെ.

കടല്‍പ്പരപ്പിലെ ചൂട് കൂടുന്ന എല്‍ നിനോ കാരണം നാലുമാസം നീളുന്ന വര്‍ഷ കാലത്തിന്‍റെ രണ്ടാം പകുതിയില്‍ മഴ ഗണ്യമായി കുറയുമെന്ന് വിദഗ്‌ദര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സെപ്റ്റംബര്‍ മാസത്തില്‍ രണ്ട് ന്യൂനമര്‍ദ്ദങ്ങള്‍ കാരണം പല സംസ്ഥാനങ്ങളിലും ലഭിച്ച മഴയാണ് രാജ്യത്തെ വരള്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. കേരളത്തിനും ആശ്വാസമായത് ഇപ്പോള്‍ ലഭിക്കുന്ന ഈ മഴ തന്നെ.

ALSO READ:കാലവര്‍ഷം പിന്‍വാങ്ങാനൊരുങ്ങുമ്പോള്‍ മഴക്കമ്മിയില്‍ കേരളം രണ്ടാം സ്ഥാനത്ത്

ABOUT THE AUTHOR

...view details