തിരുവനന്തപുരം :സംസ്ഥാനത്ത് തിങ്കളാഴ്ച (08.08.2022) വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് മഴ തുടരാന്‍ കാരണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതുമൂലം കേരളത്തിൽ നാല് ദിവസം കൂടി വ്യാപകമായ മഴയ്ക്കും, ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പിലുണ്ട്.
തെക്കൻ ആന്ധ്രാപ്രദേശിനും വടക്കൻ തമിഴ്നാടിനും സമീപത്തായി മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലാണ് ചക്രവാതച്ചുഴി നിലനിൽക്കുന്നത്. ഇതിന്റെ ഫലമായി അറബിക്കടലില്‍ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതാണ് മഴ തുടരാന്‍ കാരണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.