സംസ്ഥാനത്ത് ജൂലൈ 26 വരെ മഴ തുടരും ; ഇടിമിന്നല്‍ ജാഗ്രതാനിര്‍ദേശം
ഇന്ന് ഒരു ജില്ലയിലും യെല്ലോ അലര്‍ട്ട് ഇല്ല ; ഇടിമിന്നല്‍ ജാഗ്രതാനിര്‍ദേശം നിലനില്‍ക്കുന്നു
സംസ്ഥാനത്ത് ജൂലൈ 26 വരെ മഴ തടരും
തിരുവനന്തപുരം :സംസ്ഥാനത്ത് ജൂലൈ 26 വരെ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട കനത്ത മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇന്ന് (ജൂലൈ 23) ഒരു ജില്ലയിലും യെല്ലോ അലര്‍ട്ട് ഇല്ല. അതേസമയം ഇടിമിന്നല്‍ ജാഗ്രതാനിര്‍ദേശം നിലനില്‍ക്കുന്നു. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.