കേരളം

kerala

ETV Bharat / state

Kerala Rain Alert : കാലവർഷം കനക്കും ; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് - kerala rain

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്

മഴമുന്നറിയിപ്പ്  കേരള മഴമുന്നറിയിപ്പ്  യെല്ലോ അലെര്‍ട്ട് ജില്ലകള്‍  kerala rain alert  kerala rain  kerala today rain alert
KERALA RAIN ALERT: കാലവർഷം കനക്കും; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

By

Published : May 30, 2022, 9:07 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷം സജീവമാകുമെന്ന് അറിയിച്ചതിന് പിന്നാലെ ഇന്നുമുതല്‍ നാല് ദിവസത്തേക്ക് മഴ ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇതുപ്രകാരം ജൂണ്‍ രണ്ട് വരെയുള്ള ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് (30 മെയ് 2022) ഒന്‍പത് ജില്ലകളില്‍ മഞ്ഞ ജാഗ്രതാനിര്‍ദേശമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. നാളെ (31 മെയ് 2022) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാധ്യതയാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം പ്രവചിച്ചിരിക്കുന്നത്. മണിക്കൂറില്‍ 40-50 കി.മീ വേഗതയില്‍ കാറ്റിനും ഇന്ന് സാധ്യതയുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details