തിരുവനന്തപുരം:ഇടവേളയ്‌ക്ക് ശേഷം സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. ഇന്ന് (23.08.2022) 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. വരുന്ന ശനിയാഴ്‌ച (27.08.2022) വരെ സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു, ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് - കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു, ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
60 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ കേരളാതീരത്ത് മത്സ്യബന്ധനത്തിനും വിലക്കേര്‍പ്പെടുത്തി. വെള്ളിയാഴ്‌ച (26.08.2022) വരെയാണ് മത്സ്യബന്ധനത്തിന് വിലക്ക്. അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായതിനാലാണ് വീണ്ടും മഴ കനക്കാനുളള സാധ്യതയേറിയത്.
Last Updated : Aug 23, 2022, 3:35 PM IST