കേരളം

kerala

ETV Bharat / state

Kerala Rain updates: നാളെ പുതിയ ന്യൂനമര്‍ദ്ദം; കേരളത്തില്‍ മഴ തുടരും - അറബികടലിലെ ചക്രവാതചുഴി

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ രൂപപ്പെടും. 48 മണിക്കൂറില്‍ ശക്തി പ്രാപിച്ച് ഇന്ത്യന്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ഇന്ന് കേരളത്തില്‍ പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.

kerala rain updates  heavy rain alert in kerala  low pressure at bay of bengal  INDIAN METEOROLOGICAL DEPARTMENT ALERTS  കേരളത്തില്‍ ശക്തമായ മഴ  കേന്ദ്ര കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ്  ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം  ഇന്ത്യന്‍ തീരം തൊട്ട് ന്യൂനമര്‍ദ്ദം  cyclone at Arabian sea  അറബികടലിലെ ചക്രവാതചുഴി  latest etv bharat news updates
നാളെ പുതിയ ന്യൂനമര്‍ദ്ദം രൂപപെടുമെന്ന് മുന്നറിയിപ്പ്; കേരളത്തില്‍ മഴ തുടരും

By

Published : Nov 28, 2021, 12:54 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അറബിക്കടലിലെ ചക്രവാതചുഴിയുടെ സ്വാധീനമാണ് കേരളത്തിലെ ശക്തമായ മഴയ്‌ക്ക് കാരണം. അതേസമയം നാളെ പുതിയൊരു ന്യൂന മര്‍ദ്ദത്തിനുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം തെക്കന്‍ ആന്‍ഡമാന്‍ കടലിലാണ് രൂപപ്പെടുക.

തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ശക്തി പ്രാപിച്ച്‌ പടിഞ്ഞാറ്‌- വടക്കുപടിഞ്ഞാറ്‌ ദിശയില്‍ ഇന്ത്യന്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.

Also Read: 'ജനിക്കുകയാണെങ്കില്‍ തമിഴനായി പിറക്കണം'; മന്‍സൂര്‍ അലിഖാന്‍റെ വേറിട്ട പ്രതിഷേധം വൈറല്‍

ഈ സാഹചര്യത്തില്‍ കേരളത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴ തുടരും. ഇടിമിന്നലോട്‌ കൂടിയ മഴയ്ക്കാണ് സാധ്യത. ഒപ്പം 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ്‌ വീശാനും സാധ്യതയുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ABOUT THE AUTHOR

...view details