കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് തുലാവര്‍ഷം നാളെയെത്തും: ശക്തമായ മഴയ്ക്ക് സാധ്യത - തുലാം മാസം

ബംഗാള്‍ ഉള്‍ക്കടലില്‍ മഴക്കാറ്റ് രൂപപ്പെട്ട സാഹചര്യത്തിലാണ് തുലാവര്‍ഷം സംബന്ധിച്ച അറിയിപ്പ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ടത്

Kerala rain updates  meteorological department warning  തുലാവര്‍ഷം ഇന്ന് ഇന്ത്യന്‍ തീരത്തെത്തും  സംസ്ഥാനത്ത് നാളെ മുതല്‍ വ്യാപക മഴ  സംസ്ഥാനത്ത് തുലാവര്‍ഷം നാളെയെത്തും  അറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  ബംഗാള്‍ ഉള്‍ക്കടലില്‍ മഴക്കാറ്റ്  meteorological department kerala rain report  തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത  Thiruvananthapuram todays news
സംസ്ഥാനത്ത് തുലാവര്‍ഷം നാളെയെത്തും; അറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

By

Published : Oct 29, 2022, 11:19 AM IST

തിരുവനന്തപുരം:തുലാവര്‍ഷം ഇന്ന് ഇന്ത്യന്‍ തീരം തൊടും. സംസ്ഥാനത്ത് നാളെയാകും തുലാവര്‍ഷമെത്തുക. രാജ്യത്തെ തീരത്ത് ആദ്യം വടക്കന്‍ തമിഴ്‌നാട്ടിലാണ് വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ എത്തുക. ബംഗാള്‍ ഉള്‍ക്കടലില്‍ മഴക്കാറ്റ് രൂപപ്പെട്ടുവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇത് ഇന്ത്യന്‍ തീരത്ത് തൊടും.

ഈ വര്‍ഷം തുലാം മാസം ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഇന്ന് സംസ്ഥാനത്തിന്‍റെ ചില ഭാഗങ്ങളില്‍ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴ കിട്ടും. നാളെ (ഒക്‌ടോബര്‍ 30) അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. അടുത്ത ദിവസം തെക്കന്‍ തമിഴ്‌നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇതുകൂടി സജീവമായാല്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കാനാണ് സാധ്യത.

ABOUT THE AUTHOR

...view details