തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും മഴ വ്യാപകമായി ലഭിച്ചേക്കും.
സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും വ്യാപക മഴയ്ക്ക് സാധ്യത - അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തി
തിരുവനന്തപുരം ജില്ലയിൽ രാത്രി മുതൽ പെയ്‌ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തി.
സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും വ്യാപക മഴയ്ക്ക് സാധ്യത
പല ജില്ലകളിലും രാവിലെ മുതൽ മഴ ലഭിക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയിൽ രാത്രി മുതൽ മഴ തുടരുകയാണ്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തി. രണ്ട് ഷട്ടറുകൾ 30 സെന്‍റീമീറ്റർ വീതമാണ് ഉയർത്തിയത്.