കേരളം

kerala

ETV Bharat / state

ആശ്വാസം, മഴയുടെ ശക്തി കുറയുന്നു; ഏഴ് ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ചു

കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മാത്രമാണ് റെഡ് അലർട്ടുള്ളത്.

Etv BharKerala Rain Update  Rain Update in Kerala  Kerala Rain  റെഡ് അലർട്ടുള്ള ജില്ലകള്‍  മഴ മുന്നറിയിപ്പ്  കാലാവസ്ഥ വകുപ്പ് അറിയിപ്പ്  വടക്കന്‍ കേരളത്തിലെ മഴ  മഴ മധ്യകേരളത്തില്‍  at
Etv Bharആശ്വാസം, മഴയുടെ ശക്തി കുറയുന്നു; ഏഴ് ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ചുat

By

Published : Aug 3, 2022, 11:26 AM IST

തിരുവനന്തപുരം: സംസ്ഥാനത്തിന് ആശ്വാസമായി മഴയുടെ ശക്തി കുറയുന്നു. ഇതേത്തുടര്‍ന്ന് ഏഴ് ജില്ലകളിൽ മുമ്പ് പ്രഖ്യാപിച്ച റെഡ് അലർട്ട് പിൻവലിച്ചു. നിലവിൽ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മാത്രമാണ് റെഡ് അലർട്ടുള്ളത്.

കൊല്ലം, കാസര്‍കോട് ജില്ലകളിൽ യെല്ലോ അലര്‍ട്ടാണുള്ളത്. പുതിയ അറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂ‍ര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. അതേസമയം, വെള്ളിയാഴ്ച (05.08.2022) സംസ്ഥാനത്ത് എവിടെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലര്‍ട്ടുമായിരിക്കും.

എന്നാല്‍ നാളെ (04.08.2022) കണ്ണൂര്‍, വയനാട്, ഇടുക്കി, കോട്ടയം ജില്ലകളിൽ റെ‍ഡ് അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും, കാസര്‍കോട്, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലര്‍ട്ടുമാണ് നിലവിലുള്ളത്. ഉച്ചയ്ക്ക് ഒരു മണിക്ക് അടുത്ത മഴ മുന്നറിയിപ്പ് വരുമ്പോൾ സ്ഥിതിഗതികൾ കൂടുതൽ മെച്ചപ്പെടും എന്നാണ് പ്രതീക്ഷ.

ABOUT THE AUTHOR

...view details