കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് ഓഗസ്റ്റ് മൂന്ന് വരെ വ്യാപക മഴ; ബുധനാഴ്‌ച 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് - കാലാവസ്ഥ നിരീക്ഷണകേന്ദ്രം

തിങ്കളാഴ്‌ച മുതല്‍ സംസ്ഥാന വ്യാപകമായി മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്

Kerala Rain Today Update  Heavy Rain in kerala  സംസ്ഥാനത്ത് മഴ  ഓറഞ്ച് അലര്‍ട്ട്  കാലാവസ്ഥ നിരീക്ഷണകേന്ദ്രം  വടക്കന്‍ ജില്ലകളില്‍ ഇന്ന്
സംസ്ഥാനത്ത് ഓഗസ്റ്റ് മൂന്ന് വരെ വ്യാപക മഴ; ബുധനാഴ്‌ച 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

By

Published : Jul 30, 2022, 3:37 PM IST

തിരുവനന്തപുരം:സംസ്ഥാനത്ത് ഓഗസ്റ്റ് മൂന്ന് വരെ വ്യാപക മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കേരളത്തിന്‍റെ വടക്കന്‍ ജില്ലകളില്‍ ഇന്ന് വ്യാപക മഴ ലഭിക്കുമെന്നും അറിയിപ്പിലുണ്ട്. അതേസമയം, നാളെ(31.07.2022) മധ്യ കേരളത്തിലാകും മഴ ശക്തമാവുക.

കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് പ്രകാരം ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്‌ച(01.08.2022) മുതല്‍ സംസ്ഥാന വ്യാപകമായി മഴ ശക്തമാകുമെന്നും അറിയിപ്പുണ്ട്. ഇതേതുടര്‍ന്ന് കോട്ടയം, ഇടുക്കി ജില്ലകളില്‍ തിങ്കളാഴ്‌ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്.

അതേസമയം, ചൊവ്വാഴ്‌ച എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ബുധനാഴ്‌ച(03.08.2022) 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണുള്ളത്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റു ജില്ലകളില്‍ ഈ ദിവസം യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details