തിരുവനന്തപുരം:സംസ്ഥാനത്ത് ശനിയാഴ്‌ച വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്നും നാളെയും വടക്കൻ കേരളത്തിൽ അതിതീവ്ര മഴയുണ്ടാവും. തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിൽ ഓറഞ്ച് നിലവിൽ അലർട്ടും ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് ശനിയാഴ്‌ച വരെ കനത്ത മഴ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് - kerala monsoon
നാളെ കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
സംസ്ഥാനത്ത് ശനിയാഴ്‌ച വരെ കനത്ത മഴ
നാളെ കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ശനിയാഴ്‌ച വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ വരെ കേരള തീരത്ത് മത്സ്യ ബന്ധനത്തിനും വിലക്കേർപ്പെടുത്തി.
Last Updated : May 18, 2022, 10:57 AM IST